
മുക്കം: കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ മാങ്ങാപൊയിലിൽ കാറപകടത്തിൽ യുവാവിന് ദാരുണാന്ത്യം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാൻ (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ യുവാവ് സഞ്ചരിച്ച കാർ പാതയോരത്ത് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിലിടിച്ചാണ് ദാരുണമായ സംഭവം. എറണാകുളത്ത് ജോലി ചെയ്യുന്ന ഫഹദ് സുഹൃത്തിനെ കാണാന്‍ പോകുകയായിരുന്നു. അപകടസമയത്ത് ഫഹദ് മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
രാത്രി പെയ്ത മഴയില്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തിനു പിന്നാലെ ഫഹദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
The post appeared first on .