
തിരുവനന്തപുരം: രാജ്യത്ത് ഒരു ഭാഷയെ മാത്രം പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്ലാസിക്കല്‍ ഭാഷാ പദവിയുള്ള മലയാളം അടക്കമുള്ള ഭാഷകളെ അവഗണിച്ചുകൊണ്ടാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിഥിത്തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന മലയാളം മിഷന്റെ ‘അനന്യ മലയാളം അതിഥി മലയാളം’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ശ്രീകാര്യത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷകളെ കേവലം പ്രാദേശിക ഭാഷയാക്കി കാണാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ മലയാള ഭാഷയുടെ പരിപോഷണത്തിനായി ഒരു രൂപ പോലും നീക്കിവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനമാണ് അനന്യ മലയാളം. അതിഥിത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ പാഠ്യപദ്ധതി ഉള്‍ക്കൊള്ളിച്ച് മലയാളം മിഷന് പ്രസിദ്ധീകരിച്ച കണിക്കൊന്ന എന്ന പുസ്തകം മുഖ്യമന്ത്രി അതിഥിത്തൊഴിലാളിക്ക് കൈമാറി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]