
ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തനിക്ക് അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ തുറന്ന് കാണിച്ച് നടി ഐശ്വര്യ ഭാസ്കരന്. സോപ്പിന് വരുന്ന ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനായി വാട്ട്സ്ആപ്പ് നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അതിലൂടെ ചിലര്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ സ്ഥിരമായി അയച്ചു കൊണ്ടേയിരിക്കുകയാണെന്ന് നടി പറയുന്നു.
ആദ്യം ഇതിനെക്കുറിച്ച് സംസാരിക്കരുതെന്ന് കരുതിയിരുന്നു. പക്ഷേ ഇത് തന്റെ മകളെയും കൂടെ ബാധിക്കുന്നതിനാലാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നതെന്നും നടി വ്യക്തമാക്കി. തനിക്ക് അശ്ലീല സന്ദേശം അയക്കുന്ന ആളുടെ ചിത്രം സഹിതം പങ്കുവച്ചിട്ടുണ്ട് ഐശ്വര്യ. അവര്‍ അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും നടി തന്റെ യൂട്യൂബ് ചാനലിലെ പുതിയ വിഡിയോയിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
52 വയസ്സുകാരിയായ തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ നാട്ടിലെ മറ്റ് പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നും ഐശ്വര്യ ചോദിക്കുന്നു. തന്റെ ഇപ്പോഴത്തെ ജീവിത മാര്‍ഗമാണ് സോപ്പ് കച്ചവടം. അതിനു വേണ്ടി വീടുതോറും കയറി ഇറങ്ങിയും ഓഡര്‍ എടുത്തും വില്പന നടത്തും. കച്ചവടത്തിന്റെ ഭാഗമായി ഓഡര്‍ ചെയ്യാന്‍ വേണ്ടി രണ്ട് ഫോണ്‍ നമ്പറുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണിവരെ അതിലേക്ക് വിളിച്ച് സോപ്പുകള്‍ക്ക് വേണ്ടി ഓര്‍ഡര്‍ ചെയ്യാം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഫോണിലേക്ക് പതിനൊന്ന് മണിയ്ക്കു ശേഷവും ചിലര്‍ മെസേജ് അയക്കുകയാണ്. അശ്ലീല ഫോട്ടോസും മെസേജുകളും ആണ് ഇവര്‍ അയക്കുന്നത്.’വയസ്സ് ആയാലും ശരീരം ഇപ്പോഴും ചെറുപ്പമാണ്, അങ്ങോട്ട് വരട്ടെ’ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള മെസേജുകള്‍ക്ക് വരുന്നുണ്ട്.
വേറെ കുറേ ആളുകള്‍ സ്വകാര്യ ഭാഗങ്ങളും ഫോട്ടോ എടുത്ത് അയയ്ക്കുന്നുണ്ടെന്ന് നടി പറയുന്നു. 52 വയസ്സ് ആയി എനിക്ക്. മകളെ കല്യാണം കഴിപ്പിച്ച് കൊടുത്ത് മുത്തശ്ശിയാവാന്‍ പോകുന്നു. ഈ എന്നോട് ഇങ്ങനെയാണെങ്കില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. ഇത് വളരെ ഭീകരമായ അവസ്ഥയാണ്. ഇതിനൊരു അവസാനം വേണം എന്നും ഐശ്വര്യ പറയുന്നു. അതെല്ലാം തെളിവ് സഹിതമാണ് ഐശ്വര്യ വിഡിയോയില്‍ കാണിക്കുന്നത്.
രാധാകൃഷ്ണന് എന്നൊരാള്‍ രാത്രി 11 മണിക്കു ശേഷം പേഴ്സനലായി വീട്ടില്‍ വന്ന് സോപ്പ് കാണണമെന്ന് ആവശ്യപ്പെട്ടു. ഒരു സ്ത്രീ ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പ് ഊരി അടിക്കണണം എന്നും ഐശ്വര്യ പറഞ്ഞു.
എനിക്ക് വേണമെങ്കില്‍ ഇത് സൈബര്‍ സെല്ലിലും പൊലീസും പരാതിയായി കൊടുക്കാം. പക്ഷേ എന്തിനാണ് ഇത്തരം കീടങ്ങള്‍ക്ക് വേണ്ടി അവരെ ബുദ്ധിമുട്ടിക്കുന്നത്. മകളോട് ചോദിച്ചപ്പോള്‍ ഒന്നും നോക്കാനില്ല, ഇതിനെക്കുറിച്ച് ഒരു അവബോധം നല്‍കിക്കൊണ്ട് വിഡിയോ ചെയ്യണം എന്ന് പറഞ്ഞു. ആ ധൈര്യം എനിക്കുണ്ടെന്നും അവള്‍ക്കറിയാം. അങ്ങനെയാണ് ഈ വിഡിയോ ചെയ്യുന്നതെന്നും ഐശ്വര്യ പറഞ്ഞു.
വിവാഹമോചിതയാണ് ഐശ്വര്യ. 1994 വിവാഹിതയായ താരം രണ്ടു വര്‍ഷത്തിനുള്ളില്‍ ബന്ധം വേര്‍പിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. മകള്‍ക്കൊപ്പമാണ് ഐശ്വര്യയുടെ താമസം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]