
സ്വന്തം ലേഖിക
കോട്ടയം: പുഞ്ചക്കൃഷിയ്ക്ക് നൂറുമേനി കൊയ്തിട്ടും നെല്ല് സംഭരിച്ച തുകയില്‍ പകുതി പോലും കര്ഷകന് കൊടുക്കാതെ സപ്ലൈകോയുടെ ക്രൂരത.
116. 61 കോടിയാണ് ഇതുവരെയുള്ള കുടിശിക. ഈ മാസം ഒരു രൂപ പോലും ലഭിച്ചില്ല. ഇതുവരെ 163.78 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. നല്കിയതാവട്ടെ 47.17 കോടി മാത്രം.
അവശേഷിക്കുന്ന പണം എന്നു നല്‍കുമെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് കൃത്യമായ ഉത്തരമില്ല. 16890 കര്‍ഷകരില്‍ നിന്ന് ഇതുവരെ 57,834 ടണ്‍ നെല്ലാണ് സംഭരിച്ചത്.
കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതല്‍. 31044.909 ടണ്‍, കുറവ് കാഞ്ഞിരപ്പള്ളിയിലും 95.21ടണ്‍. കഴിഞ്ഞ മാസം അവസാനം വരെയുള്ള ബില്ലുകള്‍ പാസ്സാക്കിയെന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്നുള്ള തുക കണ്ടെത്താന്‍ സപ്ലൈകോ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കാലത്താമസമില്ലാതെ തുക ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ ഏതാനും പാടശേഖരങ്ങളില്‍ മാത്രമാണ് ഇനികൊയ്ത്ത് അവശേഷിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ണമാകും.
The post പുഞ്ചക്കൃഷിയ്ക്ക് നൂറുമേനി കൊയ്തിട്ടും നെല്ല് സംഭരിച്ച തുകയില്‍ സപ്ലൈകോ കൊടുക്കാനുള്ളത് 116 കോടി; നെല്ല് നല്കിയ കര്‍ഷകരോട് വേണോ ഈ കൊടുംചതി; ഏറ്റവും കൂടുതല്‍ നെല്ല് സംഭരണം കോട്ടയം താലൂക്കിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]