
സ്വന്തം ലേഖിക
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം.
മുംബൈയുടെ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സണ്‍റൈസേഴ്സ് 178 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 48 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനും 16 പന്തില്‍ 36 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനും മാത്രമേ സണ്‍റൈസേഴസ് നിരയില്‍ പിടിച്ച് നില്ക്കാനായുള്ളു.
മുംബൈയുടെ മികച്ച സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന്റെ തുടക്കം ഞെട്ടലോടെയായിരുന്നു. രണ്ടാം ഓവറിന്റെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ ഹാരി ബ്രൂക്കിനെ സംഘത്തിന് നഷ്ടമായി.
കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരനായ ബ്രൂക്കിനെ (7 പന്തില്‍ 9) ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ് സൂര്യയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ രാഹുല്‍ ത്രിപാഠിക്കും (5 പന്തില്‍ 7) പിടിച്ച് നില്ക്കാന് കഴിഞ്ഞില്ല. ബെഹ്റന്ഡോര്ഫിനായിരുന്നു വിക്കറ്റ്.
തുടര്‍ന്ന് മായങ്ക് അഗര്‍വാളും ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും ക്രീസില്‍ ഒന്നിച്ചതോടെ ഹൈദരാബാദിന് പ്രതീക്ഷ വച്ചു.
മുംബൈ ബോളര്‍മാരെ ഏറെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ എട്ടാം ഓവറിന്റെ നാലാം പന്തില്‍ മാര്‍ക്രത്തെ (17 പന്തില്‍ 22) മടക്കിയ കാമറൂണ്‍ ഗ്രീന്‍ മുംബൈക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്കി.
മൂന്നാം വിക്കറ്റില്‍ 46 റണ്‍സാണ് മായങ്ക്- എയ്ഡന്‍ സഖ്യം നേടിയത്. തുടര്‍ന്നെത്തിയ അഭിഷേക് ശര്‍മയെ നിലയുറപ്പിക്കും മുമ്ബ് പിയൂഷ് ചൗള മടക്കിയതോടെ ഹൈദരാബാദ് 9.1 ഓവറില്‍ നാലിന് 72 റണ്‍സ് എന്ന നിലയിലായി.
തുടര്‍ന്നെത്തിയ ഹെന്റിച്ച് ക്ലാസനൊപ്പം ചേര്‍ന്ന മായങ്ക് 13-ാം ഓവറില്‍ സംഘത്തെ നൂറ് കടത്തി. 14-ാം ഓവര്‍ എറിഞ്ഞ പിയൂഷ് ചൗളയ്ക്കെതിരെ രണ്ട് ഫോറും രണ്ട് സിക്സുകളുമായും ക്ലാസന് കത്തിക്കയറി. എന്നാല്‍ ഓവറിന്റെ അവസാന പന്തില്‍ താരത്തെ ടിം ഡേവിഡിന്റെ കയ്യിലെത്തിക്കാന്‍ ചൗളയ്ക്ക് കഴിഞ്ഞു. 16 പന്തില്‍ 36 റണ്‍സായിരുന്നു താരം നേടിയത്.
The post ഉദയസൂര്യനെ മുക്കി ഉദിച്ചുയര്‍ന്ന് മുംബൈ; സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം; നേടിയത് തുടര്‍ച്ചയായ മൂന്നാം ജയം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]