
ക്വിറ്റോ: ഭൂകമ്പത്തില്‍ ഇക്വഡോറില്‍ 13 പേര് കൊല്ലപ്പെട്ടു. രാജ്യത്തിന്റെ ദക്ഷിണമേഖലയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം തീരമേഖലയിലും വടക്കന്‍ പെറുവിലുമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇക്വഡോറിലുണ്ടായതെന്നാണ് യു എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട്.ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്കും സ്കൂളുകള്‍ക്കും മെഡിക്കല്‍ സെന്ററുകള്‍ക്കും നാശ നഷ്ടമുണ്ടായി.
ദുരിതത്തിലായവര്‍ക്ക് സഹായം എത്തിക്കാന്‍ ദ്രുതകര്‍മ്മസേനയെ നിയോഗിച്ചിട്ടുണ്ടെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഗള്ളിര്‍മോ ലാസോ അറിയിച്ചു.ബലാവോ നഗരത്തില്‍ ഭൂമിക്കടിയില്‍ 66.4 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പില്ലെന്ന് യു എസ് ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]