
സ്വന്തം ലേഖിക
ഏറ്റുമാനൂർ: പ്ലാസ്റ്റിക് ക്യാരി ബാഗ് നിർത്തലാക്കിയപ്പോൾ പകരം വന്ന പേപ്പർ ക്യാരി ബാഗുകൾക്ക് മേൽ ചുമത്തിയ 18 ശതമാനം ജിഎസ്ടി പ്രായോഗികമല്ലെന്നും ഇതൊഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഓൺലൈൻ വ്യാപാര ശൃംഖലകളുടെ നികുതി വെട്ടിപ്പ് തടയുക, വഴിയോര കച്ചവടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോജി ജോസഫ് പ്രവർത്തന റിപോർട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് വി പാപ്പച്ചൻ സംഘടനാ റിപോർട്ടും അവതരിപ്പിച്ചു.
സംസ്ഥാന ഭാരവാഹികളായ കെ എം ലെനിൻ, ടി വി ബൈജു, സി കെ ജലീൽ , ആർ രാധാകൃഷ്ണൻ , ബേബി കോവിലകം, റോഷൻ ജേക്കബ്, പി കെ അബ്ദുൾ സലിം, എം കെ ജയകുമാർ , ജി ജി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ – ഔസേപ്പച്ചൻ തകിടിയേൽ (പ്രസിഡന്റ്), ജോജി ജോസഫ് (സെക്രട്ടറി) പി എ അബ്ദുൾ സലിം (ട്രഷറർ). എം കെ ജയകുമാർ , അന്നമ്മ രാജു, പി ആർ ഹരികുമാർ, ബി അജിത് കുമാർ( വൈസ് പ്രസിഡന്റുമാർ) രാജു ജോൺ, എം കെ സുഗതൻ , ജി സുരേഷ് ബാബു,രാജൻ നെടിയകാലാ (ജോയിന്റ് സെക്രട്ടറിമാർ )
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]