
തെലുങ്ക് സിനിമ ഇന്‍ഡസ്ട്രയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് പവന് കല്യാണ്‍. ഇപ്പോഴിതാ തന്റെ പ്രതിദിന പ്രതിഫലം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടന്.
ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് ദിവസേന രണ്ട് കോടിയാണ് തന്റെ പ്രതിഫലം എന്ന് നടന് പറഞ്ഞു. അടുത്തിടെ ഒരു രാഷ്ട്രീയ റാലിക്കിടെ അണികളെ അഭിവാദ്യം ചെയ്യുമ്പോഴാണ് സിനിമയില്‍ താന്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അദ്ദേഹം പറഞ്ഞത്.
‘പണത്തോട് വലിയ ആഗ്രഹമുള്ള ആളല്ല ഞാന്‍. അത്തരത്തിലൊരു മനുഷ്യനല്ല ഞാന്‍.
ആവശ്യം വന്നാല്‍ ഞാന്‍ ഇതുവരെ സമ്പാദിച്ചതൊക്കെ ഞാന്‍ എഴുതിക്കൊടുക്കും. ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഞാന്‍.
ഭയമില്ലാതെ ഞാന്‍ പറയട്ടെ, ദിവസേന രണ്ട് കോടിയാണ് അതില്‍ എന്റെ പ്രതിഫലം. 20 ദിവസം ജോലി ചെയ്താല്‍ 45 കോടി എനിക്ക് കിട്ടും.
എല്ലാ ചിത്രങ്ങള്‍ക്കും ഇത്രതന്നെ ലഭിക്കുമെന്നല്ല ഞാന്‍ പറയുന്നത്. എന്റെ ശരാശരി പ്രതിഫലം ഇത്രയുമാണ്.
നിങ്ങള്‍ എനിക്ക് നല്കിയ മൂല്യമാണ് അത്’. പവന് കല്യാണ്‍ പറഞ്ഞു.
The post ‘സിനിമയില്‍ എനിക്ക് ദിവസക്കൂലി’; പവന് കല്യാണ്‍ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]