
സ്വന്തം ലേഖകൻ കോട്ടയം: ആരോഗ്യസേവന രംഗത്തെ ലോകം അംഗീകരിച്ച മാതൃകയാണ് ആശാ പ്രവർത്തകരെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ആശാ പ്രവർത്തകരുടെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംഘടിപ്പിപ്പിച്ച ആശാ ഫെസ്റ്റ് ‘ഓജസ് 2023’ സമാപന സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശാ പ്രവർത്തകരുടെ ജോലിക്ക് അനുസരിച്ച് വേതനം വർധിപ്പിക്കണമെന്ന അഭിപ്രായമാണ് എല്ലാവർക്കുമുള്ളത്.
കോവിഡ് കാലത്തെ ആശാ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ നാടിന് മറക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. വിവിധ മത്സര വിജയികൾക്കുള്ള പുരസ്കാര വിതരണവും മന്ത്രി നിർവഹിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നഗരസഭാംഗം ജയമോൾ ജോസഫ്, സിനിമ നടി അഞ്ജു കൃഷ്ണ അശോക്, ആർ.സി.എച്ച്.
ഓഫീസർ ഡോ. കെ.ജി.
സുരേഷ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ.
ബിന്ദുകുമാരി, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ജില്ല മാസ് മീഡിയ ഓഫീസർ ജെ.
ഡോമി, ആശ കോ-ഓർഡിനേറ്റർ എം.ജെ. ജെസി, ആശ പ്രതിനിധികളായ സിജി നോബിൾ, എ.ഇ.
ജയശ്രീ, മായാ വിനോദ് എന്നിവർ പങ്കെടുത്തു. The post ” ആശാ പ്രവർത്തകർ ആരോഗ്യസേവന രംഗത്തെ മാതൃക”; ആശാ ഫെസ്റ്റ് ‘ഓജസ് 2023’ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി വി എൻ വാസവൻ appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]