
തിരുവനന്തപുരം: വായ്പയെടുക്കുന്നത് പോലീസുകാരുടെ സൊസൈറ്റിയില്‍ നിന്ന്. വിഹിതം പിടിക്കുന്നത് സ്വകാര്യ ബാങ്ക്. അങ്ങിനെ കേരളത്തിലെ പോലീസുകാര്‍ വായ്പയെടുത്ത് വലയുകയാണ്. സ്വകാര്യ ബാങ്കിന് വായ്പകള്‍ ഉള്‍പ്പെടെ നോണ്‍ സ്റ്റാറ്റിയൂട്ടറി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയുടെ വിഹിതം പിടിക്കാനുള്ള ചുമതല നല്‍കിയതിനെ തുടര്‍ന്ന് കേരളം പോലീസില്‍ തര്‍ക്കം രൂക്ഷമാവുകയാണ്.
ഈ തര്‍ക്കം സംസ്ഥാന പോലീസില്‍ അസാധാരണ സാഹചര്യത്തിന് വഴിവയ്ക്കുന്നതായും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. സൊസൈറ്റി വായ്പകള്‍ ഉള്‍പ്പെടെ നോണ്‍ സ്റ്റാറ്റിയൂട്ടറി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയുടെ വിഹിതം നേരത്തെ പോലീസുകാരുടെ ശമ്പളത്തില്‍നിന്ന് തന്നെ കുറവ് ചെയ്തിരുന്നു. ഈ ചുമതലയാണ് സ്വകാര്യ ബാങ്കിന് കൈമാറിയിരിക്കുന്നത്. നോണ്‍ സ്റ്റാറ്റിയൂട്ടറി സബ്സ്ക്രിപ്ഷനും റിക്കവറിക്കുമായി എച്ച്ഡിഎഫ്സി ബാങ്കിനെയാണ് പുതുതായി ഏര്‍പ്പെടുത്തിയത്. ഇതിനുള്ള രേഖകള്‍ കൈമാറിയില്ലെങ്കില്‍ കര്‍ശന വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് പോലീസുകാര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
എന്നാല്‍, സ്വകാര്യ ബാങ്കിന് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇപ്പോഴും ഭൂരിഭാഗം പോലീസുകാര്‍. പോലീസ് ആസ്ഥാനം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വലിയൊരു വിഭാഗം പോലീസുകാരും മാറ്റത്തിന് തയ്യാറാകാത്ത അവസ്ഥയാണ്. കൂടാതെ കേരള ബാങ്കിനെ പോലും പരിഗണിക്കാതെ സ്വകാര്യ ബാങ്കിന് ചുമതല കൈമാറിയതില്‍ പോലീസുകാരില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.
വലിയൊരു വിഭാഗം പോലീസുകാരും ഇതുവരെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയിട്ടില്ല. മാര്‍ച്ച് 20നകം വിവരം കൈമാറിയില്ലെങ്കില്‍ കര്‍ശന വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നാണ് എസ്എച്ച്ഒമാര്‍ക്ക് ഉള്‍പ്പെടെ കമ്മീഷണര്‍ ഓഫീസില്‍ നിന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സ്വകാര്യ ബാങ്കിനെ ചുമതല ഏല്‍പ്പിച്ച നടപടിയെ അനുകൂലിച്ച് പോലീസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]