തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വിതരണം അവതാളത്തിലേക്ക്. എണ്ണക്കമ്പനികളായ ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവയിലെ സര്‍വീസ് തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവയ്ക്കാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഇന്ധന ക്ഷാമത്തില്‍ വലയും. അറുനൂറോളം ലോറികളാണ് തിങ്കളാഴ്ച മുതല്‍ പണിമുടക്കുക.
പെട്രോളിയം പ്രൊഡക്ട് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. 13 ശതമാനം സര്‍വീസ് ടാക്സ് നല്കാന് നിര്‍ബന്ധിതരായതിനാലാണ് ലോറി ഉടമകള്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്.
കരാര്‍ പ്രകാരം പെട്രോളിയം കമ്പനികളാണ് സര്‍വീസ് ടാക്സ് നല്‍കേണ്ടതെന്നാണ് സംഘടനയുടെ നിലപാട്. സര്‍ക്കാര്‍ ഉടന്‍ വിഷയത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
കമ്പനി പ്രതിനിധികളുമായി ലോറി ഉടമകള്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]