
ഇസ്ലാമാബാദ്: ഇന്ത്യയെ ചുരുട്ടിക്കെട്ടി പാക്കിസ്ഥാനെ വികസിത രാഷ്ട്രമാക്കിമാറ്റുമെന്ന സ്വപ്നവാഗ്ദാനവുമായി ഭരണത്തിലേറിയ ഇമ്രാന് ഖാന് നാണംകെട്ട് പദവി രാജിവയ്ക്കേണ്ട അവസ്ഥ സംജാതമാകുന്നു. നവാസ് ഷെരീഫിന്റെ അഴിമതി ഭരണത്തില്‍നിന്ന് പാക്കിസ്ഥാനെ മോചിപ്പിക്കുമെന്നും രാജ്യത്തിന് സ്ഥിരത നല്‍കുമെന്നും വാഗ്ദാനം ചെയ്താണ് മുന്‍ ക്രിക്കറ്റ് താരവും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവുമായ ഇമ്രാന് ഖാന് 2018ല്‍ അധികാരം പിടിക്കുന്നത്. എന്നാല്‍ അനുദിനം തകരുന്ന സമ്പദ്വ്യവസ്ഥയും വിലക്കയറ്റം മൂലം പൊറുതി മുട്ടുന്ന രാജ്യവുമായി മാറിയിരിക്കുകയാണ് പാക്കിസ്ഥാന്.
ഇമ്രാന് പ്രധാനമന്ത്രിയായി മൂന്നരവര്‍ഷം കൊണ്ട് രാജ്യത്തെ നശിപ്പിച്ചു എന്നാരോപിച്ച് സംയുക്ത പ്രതിപക്ഷം കൊണ്ടുവന്നിട്ടുള്ള അവിശ്വാസ പ്രമേയം 28ന് വോട്ടിനിടാനിരിക്കെ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്ന് 24 പേര് കൂടി മറുകണ്ടം ചാടുകയും ചെയ്തു. പാക്കിസ്ഥാനിലെ സര്‍വശക്തരായ സൈന്യം കൂടി ഇമ്രാനെ കൈവിട്ട മട്ടാണ് എന്നാണ് അവിടെ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിഷ്പക്ഷരായിരിക്കുമെന്ന് പറഞ്ഞ സൈന്യവുമായി ഇമ്രാന് ഖാന് ഇന്ന് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പാക്ക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുമായുള്ള ഈ കൂടിക്കാഴ്ച പാക്കിസ്ഥാനിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ തീരുമാനിക്കുന്നതിലും നിര്‍ണായകമാണ്.
അടുത്ത വര്‍ഷമാണ് ഇനി പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇമ്രാന് ഖാനെതിരെ കലാപം പ്രഖ്യാപിച്ച ശേഷം അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയിലെ 24ഓളം എംപിമാര്‍ ഇപ്പോള്‍ കഴിയുന്നത് ഇസ്ലാമബാദിലെ സിന്ധ് ഹൗസിലാണ്. ഇതാകട്ടെ സിന്ധ് സര്‍ക്കാരിന്റെ ഭാഗവും പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ളതുമാണ്. തങ്ങളെ തട്ടിക്കൊണ്ടു പോകാന്‍ സാധ്യതയുള്ളതിനാലാണ് പ്രതിപക്ഷത്തിനരികില്‍ അഭയം പ്രാപിച്ചത് എന്ന് വിമത എംപിമാര്‍ പറയുന്നു. ഇതിനിടെ ഇമ്രാന്റെ പാര്‍ട്ടി അംഗങ്ങള്‍ ഇവിടേക്ക് മാര്‍ച്ച് നടത്തുകയും ഗേറ്റ് തകര്‍ത്ത് ഉള്ളില്‍ പ്രവേശിക്കുകയും ചെയ്തു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. പാക്കിസ്ഥാന് അധോസഭയായ നാഷണല്‍ അസംബ്ലിയിലെ 342 പേരില്‍ ഇമ്രാന് ഖാന്റെ പാര്‍ട്ടിക്ക് 155 അംഗങ്ങളാണുള്ളത്. ആറോളം ചെറു പാര്‍ട്ടികളുടെ 23 അംഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള കൂട്ടുകക്ഷി സര്‍ക്കാരാണ് ഇപ്പോള്‍ പാക്കിസ്ഥാന് ഭരിക്കുന്നത്.
172 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഇമ്രാന് ഖാന് അവിശ്വാസത്തെ അതിജീവിക്കൂ. ഇതില്‍ മൂന്ന് പാര്‍ട്ടികള്‍ ഇപ്പോള്‍ തന്നെ ഇമ്രാന് ഖാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇമ്രാന് ഖാന് മാറി നിന്ന് മറ്റാരെങ്കിലും പ്രധാനമന്ത്രിയാവുക എന്ന ചര്‍ച്ചകളും സജീവമാണ്. ഇമ്രാന് ഖാന്റെ നില പരുങ്ങലിലാണ് എന്നതിന്റെ പ്രധാന ഉദാഹരണമാണ് നിരവധി തവണ അട്ടിമറികള്‍ നടത്തി ഭരണം പിടിക്കുകയും പല പാവ സര്‍ക്കാരുകളെയും നിയമിച്ചുമൊക്കെ അതിശക്തരായ സൈന്യം പക്ഷേ, ഇത്തവണ ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ ഇടപെടാന്‍ താത്പര്യം കാട്ടുന്നില്ല എന്നത്. ഇമ്രാന് പോകട്ടെയെന്ന നിലപാട് പാക് സൈന്യം എടുത്താല്‍ എത്രയൊക്കെ തന്ത്രങ്ങളാവിഷ്കരിച്ചാലും പിടിച്ചു നില്ക്കുക പാക് പ്രധാനമന്ത്രിക്ക് എളുപ്പമാകില്ല.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]