
കോഴിക്കോട്: നടിക്കെതിരായ ആക്രമണം അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദീലിപിന്റെ ഫോണ്‍ രേഖകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. സായ് ശങ്കറിനെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് ക്രൈം ബ്രാഞ്ച് വെളിപ്പെടുത്തി.
കോഴിക്കോട്ടെ വീട്ടില്‍വച്ചാണ് സായ് ശങ്കറിന്റെ ഭാര്യ എസയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നില്ല.കോവിഡ് ലക്ഷണം ഉണ്ടെന്ന് സായ് ശങ്കര്‍ അറിയിച്ചിരുന്നു.
ദീലിപിന്റെ ഐഫോണ്‍ സായ് ശങ്കറിന്റെ ഐമാക്കില്‍ കണക്ട് ചെയ്തതായും അതിനുശേഷമാണ് രേഖകള്‍ നശിപ്പിച്ചതെന്നും അന്വേഷണ സംഘം പറയുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]