
കൊൽക്കത്ത
ബംഗാളിൽ ഒരോ നിയമസഭ, ലോക്സഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് സിപിഐ എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബാലിഗഞ്ച് നിയമസഭാസീറ്റില്‍ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. സൈറാ ഷാ ഹലിമും അസന്‍സോള്‍ ലോക്സഭ സീറ്റില്‍ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പാർഥാ മുഖർജിയും മത്സരിക്കും.
മന്ത്രി സുബ്രതാ മുഖർജിയുടെ നിര്യാണത്തെ തുടർന്നാണ് ബാലിഗഞ്ചിൽ മത്സരം. ബിജെപി മുൻ കേന്ദ്രമന്ത്രി ബാബുൾ സുപ്രിയ കാലുമാറി തൃണമൂലിൽ ചേർന്ന് എംപി സ്ഥാനം രാജിവച്ചതോടെയാണ് അസൺസോളിൽ ഒഴിവുവന്നത്. തൃണമൂൽ ബാബുൾ സുപ്രിയയെ ബാലിഗഞ്ചിലും ബോളിവുഡ് താരവും മുൻ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നൻ സിൻഹയെ അസന്‍സോളിലും സ്ഥാനാർഥികളാക്കി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]