
കോഴിക്കോട്> ഹിന്ദി അറിയാവുന്നവർ കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ വരണമെന്ന് കെ മുരളീധരൻ എം പി. തനിക്ക് ഹിന്ദി വഴങ്ങാത്തതിനാലാണ് അവിടേയ്ക്ക് ശ്രദ്ധിക്കാത്തത്. രമേശ് ചെന്നിത്തലക്ക് ഹിന്ദി നന്നായി വഴങ്ങും- എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ പരോക്ഷ വിമർശമായി മുരളീധരൻ പറഞ്ഞു.
ഭൂപിന്ദർസിംഗ് ഹുഡ വേണുഗോപാലിനെതിരെ ഉയർത്തിയ വിമർശത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. രാജ്യസഭാ സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിൽ തോറ്റവരെ പരിഗണിക്കരുതെന്ന് താൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കമാൻഡ് എടുത്തത് ഉചിതമായ തീരുമാനമാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആരുടെയും പേര് മുൻകൂട്ടി നൽകിയിരുന്നില്ലെന്നും മുരളീധരൻ വാർത്താലേഖകരോട് പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]