
തൃശൂർ : 20 കാരിയായ യുവതിയെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കൊടകരയിലാണ് സംഭവം. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകൾ സാന്ദ്ര (20) ആണ് മരിച്ചത്. ആറ് മാസം മുൻപാണ് സാന്ദ്രയുടെ വിവാഹം കഴിഞ്ഞത്.
പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവം നടന്നത്. വീടിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിൽ അടച്ച ശേഷം അടുക്കളയിൽ വെച്ചാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
സാന്ദ്രയുടെ ഭർത്താവ് വിപിൻ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. കാലിന് അപകടം സംഭവിച്ച വിപിൻ വിശ്രമത്തിലാണ്. അച്ഛൻ പ്രദീപ് വിദേശത്താണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
The post 20 കാരിയായ യുവതിയെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]