കോഴിക്കോട്> അധികാര കേന്ദ്രങ്ങളോടും ജാതി മേൽക്കോയ്മയോടും കലഹിച്ച നാടക പ്രവർത്തകൻ മധുമാഷിന് വിട. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തിൽ ഇന്നും കാലിക പ്രസക്തമായ ഒട്ടേറെ രചനകൾ അദ്ദേഹത്തിന്റേതായുണ്ട്.
വിശ്വ സാഹിത്യകാരൻ മാക്സിം ഗോർക്കിയുടെ നോവലിനെ അടിസ്ഥാനമാക്കി അദ്ദേഹം രചിച്ച ‘അമ്മ’ നാടകം കേരളം ഏറെ ചർച്ച ചെയ്തു. നടൻ ജോയി മാത്യുവിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് വേദികളിലാണ് നാടകം അവതരിപ്പിക്കപ്പെട്ടത്.
ഏകാധിപതിയായ ഭരണാധികാരിയുടെ വരവ് ദീർഘവീക്ഷണത്തോടെ പ്രവചിച്ച നാടകമാണ് അടിയന്തിരാവസ്ഥയ്ക്ക് തൊട്ടുമുമ്പ് എഴുതിയ ‘ഇന്ത്യ- 1974’. സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ആകൃഷ്ടനായി.
പിന്നീട് തീവ്ര ഇടതുപക്ഷ ആശയങ്ങൾക്കൊപ്പമായി സഞ്ചാരം. പിൽക്കാലത്ത് മാവോവാദവും നക്സൽ പ്രസ്ഥാനവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഇരുണ്ടകാലമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
നാടകത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ മൂന്നു തവണയായി 30 മാസത്തോളം ജയിലിൽ കിടന്നു. ജനകീയ സാംസ്കാരികവേദി പ്രവർത്തകനായാണ് അദ്ദേഹം നാടക ലോകത്ത് നിറഞ്ഞുനിന്നത്.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]