കോഴിക്കോട്> നാടക, സാംസ്കാരിക പ്രവർത്തകൻ മധു മാഷ് (കെ കെ മധുസൂദനൻ 73) അന്തരിച്ചു. അസുഖ ബാധിതനായി ജില്ലാ സഹകരണ ആശുപത്രിയി ചികിത്സയിലായിരുന്നു. ശനി പകൽ ഒന്നരയോടെയാണ് മരണം. നൂറു കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. ഇന്ത്യ 1974, പടയണി, സ്പാർട്ടക്കസ്സ്, കറുത്ത വാർത്ത, കലിഗുല, ക്രൈം, സുനന്ദ തുടങ്ങി നിരവധി നാടകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. സംഘഗാനം, ഷട്ടർ തുടങ്ങിയ മലയാളം സിനിമകളിലും അഭിനയിച്ചു.
1948 ഒക്ടോബർ 12ന് കൊല്ലരുകണ്ടി ചന്തുവിന്റെയും നാരായണിയുടെയും മകനായി അത്താണിക്കലിലാണ് ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് ട്രെയിനിങ് കോളേജിൽനിന്ന് അധ്യാപക പരിശീലനം പൂർത്തിയാക്കി. അക്കാലത്ത് നക്സൽ പ്രസ്ഥാനവുമായി അടുത്ത അദ്ദേഹം അതിന്റെ പ്രവർത്തകനായി. വയനാട്ടിലെ കൈനാട്ടി എൽപി സ്കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ സമയം നക്സൽ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജയിലിലായി. പല സമയങ്ങളിലായി രണ്ട് വർഷത്തോളം ജയിൽവാസം അനുഭവിച്ചു. പിന്നീട് കേസിൽ വിട്ടയച്ച ശേഷം ബേപ്പൂർ ഗവ എൽപി സ്കൂളിൽ അധ്യാപകനായി. കുറ്റിച്ചിറ ഗവ എൽപി, കെയിലാണ്ടി ഗവ മാപ്പിള സ്കൂൾ, കുറ്റിച്ചിറ ഗവ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. 2004ൽ കുറ്റ്യാടിക്കടുത്ത് ചെറുകുന്ന് ഗവ യുപി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ചു.
എടക്കാട് ആണ് താമസം. ഭാര്യ: കെ തങ്കം. മക്കൾ: വിധുരാജ് (ഫോട്ടോ ഗ്രാഫർ, മലയാള മനോരമ), അഭിനയ രാജ് (എഎൻഎസ് മീഡിയ കൊച്ചി). മരുമക്കൾ: വിധു രാജ് (ജില്ലാ സഹകരണ ആശുപത്രി), പി. സുദർഷിണ
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]