മോസ്കോ
ഉക്രയ്നിലെ സൈനികനടപടി അവസാനിപ്പിക്കാൻ നിർദേശങ്ങൾ മുന്നോട്ടുവച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. തുർക്കി പ്രസിഡന്റ് റസിപ് തയ്യിബ് എർദോഗനെ ഫോണ്വഴിപുടിൻ നിർദേശങ്ങൾ അറിയിച്ചു. രണ്ടു വിഭാഗങ്ങളായാണ് റഷ്യയുടെ നിർദേശങ്ങൾ. ആദ്യ നാലു നിർദേശം ഉക്രയ്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് എർദോഗന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. നാറ്റോയിൽ ചേരില്ലെന്നും നിഷ്പക്ഷത പാലിക്കുമെന്നും ഉക്രയ്ൻ ഉറപ്പുനൽകണം. ഇക്കാര്യം ഉക്രയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി സമ്മതിച്ചതാണ്.
ഉക്രയ്ന്റെ നിരായുധീകരണവും രാജ്യം നാസിമുക്തമാക്കണമെന്നതും നിർദേശത്തിലുണ്ട്. ഇതും സെലൻസ്കിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് തുർക്കി കരുതുന്നു. രണ്ടാം വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രധാന നിർദേശം പുടിനും സെലൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. ഉക്രയ്ന്റെ കിഴക്കൻ മേഖലകളും ക്രിമിയയും റഷ്യയുടെ ഭാഗമായി അംഗീകരിക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.ഇവ അംഗീകരിക്കുന്നതിലാണ് ഉക്രയ്ന് വിയോജിപ്പുള്ളത്. മധ്യസ്ഥത വഹിക്കാനുള്ള തുർക്കിയുടെ ശ്രമം ഫലം കാണുന്നതായാണ് സൂചന.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]