തൃശൂർ > കൊടുങ്ങല്ലൂരിൽ വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. എറിയാട് സ്വദേശി പുതിയ വീട്ടിൽ റിയാസിനെ (30) ആണ് എറിയാട് ചൈതന്യ നഗറിൽ ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് വഴിയരികിൽ കാത്തുനിന്ന് സ്കൂട്ടറിൽ വരികയായിരുന്ന വനിതാ വ്യാപാരി മാങ്ങാറപറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സിയെ (30) ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റിൻസി ഇന്നലെ പുലർച്ചെ മരിച്ചു.
കൊടുങ്ങല്ലൂര്‍ എറിയാട് ചെമ്പറമ്പ് പള്ളി റോഡിൽ വെച്ചായിരുന്നു സ്കൂട്ടറിൽ വരികയായിരുന്ന ഇവരെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ കൂടിയായ എറിയാട് സ്വദേശി റിയാസ് ആക്രമിച്ചത്. കേരളവർമ ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള വസ്ത്ര വിപണനശാല അടച്ച് കുട്ടികൾക്കൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആളൊഴിഞ്ഞ മേഖലയിൽ വെച്ച് സ്കൂട്ടർ തടഞ്ഞു നിർത്തി ആക്രമണം. അക്രമണത്തിന് ശേഷം രക്ഷപ്പെട്ട റിയാസിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]