
തിരുവനന്തപുരം> ആധുനിക കേരളത്തിന്റെ ശിൽപിയും കമ്മ്യൂണിസ്റ്റ് ആചാര്യനുമായ ഇഎംഎസിന്റെ 24ാം സ്മരണദിനം നാടെങ്ങും ആചരിച്ചു. നിയമസഭക്കു മുന്നിലെ ഇഎംഎസ് പ്രതിമയിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ , സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ പുഷ്പചക്രം അർപ്പിച്ചു. ഇതോടെ ഇഎംഎസ് എകെജി ദിനാചരണത്തിന് തുടക്കമായി.എല്ലാ പാർടി ഘടകങ്ങളിലും പതാകയുയർത്തി.
അനുസ്മരണയോഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, തോമസ് ഐസക്, ആനത്തലവട്ടം ആനന്ദൻ,കടകംപള്ളി സുരേന്ദ്രൻ, വി ശിവൻകുട്ടി, പി കെ ശ്രീമതി തുടങ്ങിയവർ പങ്കെടുത്തു.
ഇഎംഎസ് – എകെജി ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര പഴയ പോലീസ് മൈതാനത്തുനിന് മുന്നിൽ സിപിഐഎം ജില്ലാ സെക്രെട്ടറിയേറ്റംഗം അഡ്വ. കെ സുരേഷ് കുറുപ്പ് പതാക ഉയർത്തി. തുടർന്ന് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]