ആലപ്പുഴ: ഇറാനില്‍ അപകടത്തില്‍പ്പെട്ട ചരക്ക് കപ്പലില്‍ ആലപ്പുഴ എടത്വാ സ്വദേശിയും.
എടത്വാ പുതിയേടത്ത് പി.കെ പൊന്നപ്പന്റെയും പ്രസന്നയുടേയും മകന് മിഥുന് പൊന്നപ്പനാണ് അപകടത്തില്‍ പെട്ട കപ്പലിലെ മലയാളി.
എന്നാല്‍ കപ്പലില്‍ ഉണ്ടായിരുന്നവരെ ഇറാനി തീര സംരക്ഷണ സേനം രക്ഷപ്പെടുത്തി. 15 ദുബായ് റാഷിദ് തുറമുഖത്ത് നിന്നും ഇറാനിലേക്ക് പോയ സാലിം അല്‍ മക്രാനി കാര്‍ഗോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
കപ്പലില്‍ മുപ്പത് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇറാന് അതിര്‍ത്തിയില്‍ വച്ച് പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്നാണ് കപ്പല്‍ അപകടത്തില്‍ പെട്ടത്.
പിന്നീട് ഇറാനി തീരസംരക്ഷണ സേന കപ്പലില്‍ ഉണ്ടായിരുന്നവരെ തീരത്ത് എത്തിച്ചു. എല്ലാവരും സുരക്ഷിതരാണെന്ന് ദുബായിലുള്ള മിഥുന്റെ സഹോദരന് മിത്തു പൊന്നപ്പന് വീട്ടുകാരെ അറിയിച്ചു.
മിഥുന് കഴിഞ്ഞ 5 വര്‍ഷമായി ദുബായില്‍ ജോലി നോക്കി വരുകയാണ്. ഒരു വര്‍ഷത്തിന് മുന്‍പാണ് കപ്പലില്‍ സേഫ്റ്റി ഓഫീസറായി പ്രവേശിച്ചിട്ട്.
വിഷുവിന് നാട്ടില്‍ എത്താന്‍ ഇരിക്കുമ്പോഴാണ് മിഥുന് ജോലി ചെയ്യുന്ന ചരക്ക് കപ്പല്‍ അപകടത്തില്‍ പെട്ടത്. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]