
ദിലീപിനെ സഹായിച്ച സായ് ശങ്കർ പഴയ ഹണിട്രാപ് കേസിലെ പ്രതി. അന്ന് അറസ്റ്റ് ചെയ്തതും ബൈജു പൗലോസ്. 2015 ൽ തൃപ്പൂണിത്തുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഇയാൾ പ്രതിയായിരുന്നത്. അന്ന് ആ കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് ആയിരുന്നു. തൃപ്പൂണിത്തുറ സ്റ്റേഷൻ സി.ഐ ആയിരുന്നു അന്ന് ബൈജു പൌലോസ് അന്നത്തെ കേസിലും സായി ശങ്കറിന്റെ സാങ്കേതിക പരിജ്ഞാനം കൂടി മുതലാക്കി ആയിരുന്നു തട്ടിപ്പ് നടന്നത്. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പ്രതികളുണ്ടായിരുന്ന കേസിലെ രണ്ടാം പ്രതിയായിരുന്നു സായ് ശങ്കർ. നാർക്കോട്ടിക് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഹണിട്രാപ്പിൽ പെടുത്തുകയായിരുന്നു. ആ കേസിൽ വിചാരണ നടപടികൾ ആരംഭിക്കാൻ ഇരിക്കെയാണ് ദിലീപ് കേസുമായി ബന്ധപ്പെട്ടും ഇയാളെ ചോദ്യം ചെയ്യുന്നത്. ഈ കേസുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ പഴയ കേസുമായി ബന്ധപ്പെട്ട് നിയമ സഹായവും മറ്റും ദിലീപ് വാഗ്ദാനം ചെയ്തിട്ടുണ്ടാകാം എന്നാണ് അന്വേഷണ സംഘത്തിൻറെ നിഗമനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വ്യക്തിവൈരാഗ്യം വെച്ച് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് സായ് ശങ്കർ ആരോപിക്കുന്നത്.
കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ താമസിച്ചാണ് സായ് ശങ്കർ തെളിവുകൾ നശിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2022 ജനുവരി 29 മുതൽ 31 വരേയുള്ള തിയ്യതികളിലായിരുന്നു ഇത്. ഫോണുകൾ കോടതിയിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയായിരുന്നു ഇത്.
കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലും നമ്പള്ളി നഗറിലെ അവന്യൂ സെന്റർ ഹോട്ടലിലും സായി ശങ്കർ മുറിയെടുത്തിരുന്നു. തെളിവുകൾ നശിപ്പിക്കാൻ സായ് ശങ്കർ ഉപയോഗിച്ചത് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ആണെന്ന് പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. എന്നാൽ പൊലീസിനെ കബളിപ്പിക്കാൻ വേണ്ടി പൊലീസ് ഇതേ ദിവസം പനമ്പള്ളി നഗറിലെ അവന്യൂ സെന്റർ ഹോട്ടലിലും സായ് ശങ്കർ മുറിയെടുക്കുകയായിരുന്നു. അവന്യൂ സെന്റർ ഹോട്ടലിൽ നിന്നും ഗ്രാൻഡ് ഹയാത്തിലെത്തിയാണ് ഫോണിലെ തെളിവുകൾ നശിപ്പിച്ചത്. ദിലിപീന്റെ അഭിഭാഷകന്റെ ഓഫീസിലും ഇതിനിടെ സായ് ശങ്കർ സന്ദർശനം നടത്തിയിരുന്നു.
തെളിവുകൾ നശിപ്പിക്കാൻ ദില്ലി സ്വദേശിയായ അഖിൽ എന്നയാളും സായി ശങ്കറിനെ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ദിലീപ് കോടതിയിൽ സമർപ്പിക്കാതിരുന്ന ഏഴാമത്തെ ഫോണിലെ വിവരങ്ങലാണ് സായ് ശങ്കർ നശിപ്പിച്ചെതന്നാണ് പ്രധാന കണ്ടെത്തൽ.
പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും സായി ശങ്കർ ചോദ്യം ചെയ്യലിന് ഹാജരായില്ല. കോവിഡ് ലക്ഷണങ്ങൾ ഉള്ളതിനാൽ ഹാജരാകാൻ ആകില്ലെന്ന് ഇമെയിൽ മുഖാന്തിരമാണ് സായി ശങ്കർ ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്. നേരിട്ട് ഹാജരാവാൻ 10 ദിവസം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സായി ശങ്കറിന്റെ ഭാര്യക്കും ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചിരുന്നെങ്കിലും അവരും ചോദ്യം ചെയ്യലിന് ഹാജരായില്ല.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]