
ചങ്ങനാശ്ശേരി : പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ യുവാവ് പിടിയിൽ. തൃക്കൊടിത്താനം സ്വദേശി അനീഷി(38)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പായിപ്പാട് കൊച്ചുപള്ളിക്കു സമീപമായിരുന്നു സംഭവം.
26 കാരിയായ യുവതിയുടെ ഭർത്താവിന്റെ അമ്മയും അച്ഛനും ആശുപത്രിയിൽ
പോയിരിക്കുകയായിരുന്നു. ഉച്ചയോടെ കോളിങ് ബെൽ കേട്ട് യുവതി കതക് തുറക്കുകയും അപരിചിതനെ കണ്ട ഉടൻ
കതകടയ്ക്കുകയുമായിരുന്നു. പിന്നീട് വീടിനു
പുറകിലെ വർക്ക് ഏരിയായിൽ വാഷിങ്
മെഷീനിൽ തുണി കഴുകാൻ ഇട്ടുകൊണ്ടിരുന്നപ്പോൾ നേരത്തേ കോളിങ് ബെൽ അടിച്ചയാൾ പുറകിലൂടെ എത്തി യുവതിയുടെ മുഖം പൊത്തി. യുവതി കുതറി അകത്തേക്ക് ഓടി വാതിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും അക്രമി
വാതിൽ തള്ളിത്തുറന്ന് യുവതിയുടെ കരണത്തടിച്ചു. പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ അയാൾ തൊഴിച്ചുവീഴ്ത്തി. തല ഭിത്തിയിൽ ഇടിക്കുകയും ചെയ്തതോടെ യുവതിയുടെ ബോധം പോയി.
അവശനിലയിലായിരുന്ന യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറിയ നിലയിലായിരുന്നു. ഇവരുടെ കഴുത്തിൽ കിടന്ന മാല പറിച്ചെടുക്കാൻ
ശ്രമിച്ചെങ്കിലും നടന്നില്ല. ഇവരെ നാലുകോടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചങ്ങനാശ്ശേരിയിലെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ കുട്ടിയെ
അങ്കണവാടിയിലാക്കുന്നതിന് പോയ സമയത്ത് പ്രതിയെ യുവതി കണ്ടിരുന്നു. ഇവരുടെ വീട്ടിൽനിന്ന് ഭർതൃമാതാപിതാക്കൾ പോകുന്നതുകണ്ട് യുവതി തനിച്ചാണെന്ന് മനസ്സിലാക്കിയാണ് ഇയാൾ വീട്ടിലെത്തി ഉപദ്രവിച്ചത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]