
മലപ്പുറം: മഞ്ചേരിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചപ്പെട്ട് പ്രണയത്തിലായ പതിനാലുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പോലീസാണ് ഹാജിയാര് പള്ളി മച്ചിങ്ങല്‍ മുഹമ്മദ് ഹിഷാം(21) നെ അറസ്റ്റ് ചെയ്തത്. 2021 ഡിസംബറിലാണ് ഇയാള്‍ പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചപ്പെടുകയും പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തത്. കുട്ടിയുടെ പരാതിയില്‍ മഞ്ചേരി പോലീസ് കേസ് എടുക്കുകയും പോലീസ് ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ ജില്ലയില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള പീഡനങ്ങളില്‍ വളരെ ഏറെ വര്‍ധിച്ചു വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പലരും പരാതി നല്കാന് പോലും തയാറാകുന്നില്ല എന്നാണ് പോലീസ് പറയുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പീഡിപ്പിക്കുന്ന പരാതികളും ജില്ലയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണ് ഇരകളാവുന്നവരില്‍ നല്ലൊരു പങ്കും. വര്‍ഷം സ്ത്രീകള്‍ക്കെതിരെയുള്ള 623 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2017 മുതല്‍ ജില്ലയില്‍ സ്ത്രീകള്‍ ഇരകളാവുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2017ല്‍ 1,323 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2021 ല്‍ 1,617 ആയി ഉയര്‍ന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]