ഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി ജെബി മേത്തര്‍ മത്സരിക്കും. കെപിസിസി സമര്‍പ്പിച്ച പട്ടികയില്‍ നിന്നുമാണ് സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെ് കേരളത്തില്‍ നിന്നും ജെബി മേത്തര്‍ മത്സരക്കുന്നത്.
അസമില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് ബിപുന്‍ റവയെയും പ്രഖ്യാപിച്ചു. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തര്‍.
എന്നാല്‍ സ്ഥാനാര്‍ഥിയായി എം ലിജുവിനെ മത്സരിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് ശ്രമിച്ചിരുന്നെങ്കിലും ജെബി മേത്തറെയാണ് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്. മുസ്ലിം, യുവത്വം, വനിത എന്നീ പരിഗണനകള്‍ വച്ചാണ് ജെബി മേത്തറിന് അവസരം നല്‍കിയത്.
എന്നാല്‍ കെസി വേണുഗോപാല്‍ ജെബി മേത്തറിന് വേണ്ടി ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതായാണ് വിവരം. എന്നാല്‍ 1980 ന് ശേഷമാണ് കോണ്‍ഗ്രസില്‍ നിന്നും ഒരു വനിത രാജ്യ സഭയിലേക്ക് എത്തുന്നത്.
എന്നാല്‍ ജെബി മേത്തറിന് അവസരം നല്‍കിയത് സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഗ്രൂപ്പ് പോരിന് ഇടയാകാനാണ് സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷം പാര്‍ട്ടിയെ കൈവിട്ടുവെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തില്‍ മുസ്ലിം വനിതയെന്ന പരിഗണന ജെബി മേത്തറിന് കിട്ടി.
മുന്‍ കെപിസിസി പ്രസിഡണ്ട് ടിഒ ബാവയുടെ കൊച്ചു മകളും കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളുമാണ് ജെബി മേത്തര്‍. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്സണായി ജെബി മേത്തര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ് ജെബി മേത്തര്‍. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]