
ചെങ്ങനൂര്‍: കെ റെയിലിന് എതിരായി സംസ്ഥാനത്ത് യുഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ ജനസദസുകള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകും. ഇതിന്റെ ഉദ്ഘാടനം ഇന്ന വൈകിട്ട് മൂന്നിന് ചെങ്ങനൂര്‍ മുളക്കുഴയില്‍ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘാടനം നിര്‍വഹിക്കും. ഉമ്മന്‍ ചാണ്ടി. പി.കെ കുഞ്ഞാലികുട്ടി, പി.ജെ ജോസഫ് എന്നിവര്‍ പങ്കെടുക്കും. എന്നാല്‍ ഇന്നലെ നിയമസഭയില്‍ കെ റെയില്‍ വിരുദ്ധ സമരം യുഡിഎഫ ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞിരുന്നു.
തുടര്‍ന്ന വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് നേതാക്കളുടെ സംഘം ഇന്നലെ ചങ്ങനാശേരിയിലെ മാടപ്പള്ളിയില്‍ എത്തി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പറ്റില്ല. അതിനെ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് അടിച്ചമര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളം മുഴുവന്‍ ഇതുപോലുള്ള സമരം ആവര്‍ത്തിക്കാന്‍ പോവുകയാണ്. ബംഗാളിലെ നന്ദിഗ്രാമില്‍ നടന്ന സമരത്തിന്റെ തനിയാവര്‍ത്തനമാണ് ഇതെന്ന് ഞങ്ങള്‍ സൂചിപ്പിച്ചതാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
എന്നാല്‍ ചങ്ങനാശേരിയിലെ പോലീസ് നടപടിയില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. സില്‍വര്‍ ലൈന്‍ സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചിരുന്നു. ചോദ്യോത്തരവേളയില്‍ തന്നെ പ്രതിപക്ഷം രംഗത്തെത്തി. മുദ്രാവാക്യം വിളികളും പോസ്റ്ററുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതുവരെ യുഡിഎഫ്, സമരം ശക്തമായി തുടരുമെന്ന് വി ഡി സതീശന് അറിയിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]