തൃശൂർ: കൊടുങ്ങല്ലൂരിൽ വനിതാ വ്യാപാരിയെ വെട്ടിക്കൊന്നത് പിഞ്ചു മക്കളുടെ കൺമുന്നിൽ വെച്ചെന്ന് പോലീസ്. കൊല്ലപ്പെട്ട
റിൻസിയുടെ അഞ്ചും പത്തും വയസുള്ള മക്കൾ ഒപ്പമുണ്ടായിരുന്ന സമയത്താണ് പ്രതി ആക്രമണം നടത്തിയത്. കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി റിൻസിക്ക് (30) വ്യാഴാഴ്ച രാത്രിയാണ് വെട്ടേറ്റത്. തലയിലും കഴുത്തിലുമടക്കം ശരീരത്തിൽ മുപ്പതിലേറെ വെട്ടേറ്റിട്ടുണ്ട്.
കൈയിലെ മൂന്ന് വിരലുകൾ അറ്റുവീണിരുന്നു. റിൻസിയുടെ തുണിക്കടയിലെ ജീവനക്കാരനായിരുന്ന റിയാസാണ് അതിക്രൂരമായ കൊലപാതകം നടത്തിയത്.
ആക്രമിക്കപ്പെട്ട സ്ഥലത്തിന് അരകിലോമീറ്റർ അകലെ നിന്നും പ്രതി ഉപയോഗിച്ചതായി കരുതുന്ന ആയുധം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
എറിയാട് കേരളവർമ ഹയർസെക്കൻഡറി സ്കൂളിന് സമീപം തുണിക്കട നടത്തിയിരുന്ന വ്യാപാരിയായിരുന്നു റിൻസി.
രാത്രി കടയടച്ച് മക്കളോടൊപ്പം ഇരുചക്രവാഹനത്തിൽ വരുന്നതിനിടെയായിരുന്നു ആക്രമണം. വഴിയിൽ തടഞ്ഞുനിർത്തിയ പ്രതി റിൻസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു.
മക്കൾ അലമുറയിട്ട് കരയാൻ തുടങ്ങിയതോടെ നാട്ടുകാർ ഓടിയെത്തുകയും പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു. ഉടൻ റിൻസിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ രാവിലെ മരിക്കുകയായിരുന്നു.
റിൻസിയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന റിയാസിനെ കുടുംബകാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടതിനെ തുടർന്നാണ് ജോലിയിൽ നിന്നും പുറത്താക്കിയത്. എന്നാൽ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് റിയാസ് നിരന്തരം ശല്യം ചെയ്തുവെങ്കിലും റിൻസി അതിന് തയ്യാറായില്ല.
ഇത് കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. The post റിൻസിയെ വെട്ടിക്കൊന്നത് പിഞ്ചു മക്കളുടെ കൺമുന്നിൽവെച്ച്; ശരീരത്തിലേറ്റത് മുപ്പതിലേറെ വെട്ടുകൾ appeared first on .
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]