
കോഴിക്കോട്
മാതൃഭൂമി ദിനപത്രത്തിന്റെ ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. കോഴിക്കോട് സരോവരത്തെ ട്രേഡ് സെന്ററിൽ ചേർന്ന പ്രൗഢോജ്വല ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് വാക്സിനേഷൻ മുതൽ സ്വച്ഛ് ഭാരത് മിഷൻ വരെയുള്ള പദ്ധതികൾ വിജയിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് പ്രോത്സാഹനജനകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എം ടി വാസുദേവൻ നായർ ശിലാഫലകം അനാച്ഛാദനം ചെയ്തു. മാതൃഭൂമി മാനേജിങ് എഡിറ്ററും ചെയർമാനുമായ പി വി ചന്ദ്രൻ അധ്യക്ഷനായി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ മുഖ്യപ്രഭാഷണം നടത്തി. രാഹുൽ ഗാന്ധി എംപിയുടെ സന്ദേശം വായിച്ചു.
മാതൃഭൂമി എംഡി എം വി ശ്രേയാംസ് കുമാർ ആമുഖ പ്രസംഗം നടത്തി. കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രി പി എ മുഹമ്മദ് റിയാസ്, എംപിമാരായ എളമരം കരീം , എം കെ രാഘവൻ , മേയർ ബീന ഫിലിപ്പ്, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, വാൾട് ഡിസ്നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ മാധവൻ എന്നിവർ സംസാരിച്ചു. മാതൃഭൂമി ജോ. മാനേജിങ് എഡിറ്റർ പി വി നിധീഷ് സ്വാഗതവും മാതൃഭൂമി ഡിജിറ്റൽ ബിസിനസ് ഡയറക്ടർ മയൂര ശ്രേയാംസ് കുമാർ നന്ദിയും പറഞ്ഞു.
കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച സ്വാഗത ഗാനം ഗായിക സിത്താര കൃഷ്ണകുമാറാണ് ആലപിച്ചത്. സാംസ്കാരിക രംഗത്തെ പ്രമുഖരായ ടി പത്മനാഭൻ, അടൂർ ഗോപാലകൃഷ്ണൻ, എം മുകുന്ദൻ, സച്ചിദാനന്ദൻ, സക്കറിയ, പി വത്സല, എൻ എസ് മാധവൻ, വി മധുസൂദനൻ നായർ, സി വി ബാലകൃഷ്ണൻ, സത്യൻ അന്തിക്കാട്, പ്രഭാവർമ എന്നിവർ ചേർന്ന് ദീപം തെളിയിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]