
കൊച്ചി> കളമശേരിയിൽ മണ്ണിടിഞ്ഞ് നാല് അതിഥിത്തൊഴിലാളികൾ മരിച്ച അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യവസായമന്ത്രി പി രാജീവ്. സംഭവത്തെക്കുറിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കലക്ടർ എഡിഎമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ തിരുമാനിക്കും. തെറ്റായ നടപടികളുണ്ടെങ്കിൽ സർക്കാർ അത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളയാളെ മന്ത്രി പി രാജീവ് സന്ദർശിച്ചു. വെള്ളി രാത്രി 9.45നാണ് മന്ത്രി എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ജിയാറുൾ മണ്ഡലിനെ സന്ദർശിച്ചത്. ജിയാറുളിന്റെ തുടർ ചികിത്സയ്ക്കും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലെത്തിക്കുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി.
പരമാവധി വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചതായി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങൾ ശനിയാഴ്ച പോസ്റ്റ്മോർട്ടം ചെയ്ത് ഞായറാഴ്ച നാട്ടിലെത്തിക്കാൻ നടപടികളെടുത്തിട്ടുണ്ട്. മരിച്ചവർ അടുത്തിടെ വന്ന അതിഥിത്തൊഴിലാളികളാണ്. അതുകൊണ്ട് രജിസ്ട്രേഷനിൽ ഉൾപ്പെട്ടില്ല. എങ്കിലും സാധ്യമായ എല്ലാ സഹായങ്ങളും നൽകും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]