
ഓക്ലൻഡ്
ഇന്ത്യൻ വനിതകൾക്ക് ഇന്ന് ഓസ്ട്രേലിയൻ പരീക്ഷണം. വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ സെമിപ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. നാലു കളിയിൽ രണ്ടുവീതം ജയവും തോൽവിയുമായി പട്ടികയിൽ നാലാമതാണ് മിതാലി രാജും കൂട്ടരും. ഓസീസാകട്ടെ കളിച്ച നാലിലും ജയിച്ച് ഒന്നാമതാണ്. രാവിലെ 6.30നാണ് മത്സരം.
സ്ഥിരതയില്ലായ്മയാണ് ഇന്ത്യയെ അലട്ടുന്നത്. ബാറ്റിലും പന്തിലും മികവ് തുടരാനാകുന്നില്ല. സ്മൃതി മന്ദാനയിലും ഹർമൻപ്രീത് കൗറിലുമാണ് ബാറ്റിങ് പ്രതീക്ഷ. പന്തിൽ സ്പിന്നർമാരാണ് കരുത്ത്. 2017 ലോകകപ്പിൽ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]