
ഒരു കുഞ്ഞു കഥയെ ലളിതമായി വര്‍ണിച്ച, അതിസുന്ദരമായ സിനിമ അനുഭവമാണ് മധു വാര്യർ സംവിധാനം ചെയ്ത് Disney + Hotstar വഴി റിലീസ് ചെയ്തിരിക്കുന്ന ‘ലളിതം സുന്ദരം’. നവാഗതന് എന്ന വാക്കിന്റെ അര്‍ത്ഥത്തോട് ഒട്ടും തൊട്ട് തീണ്ടിട്ടില്ലാത്ത വിധത്തിലുള്ള സംവിധാന മികവു തന്നെയാണ് ആദ്യ ചിത്രത്തിൽ കൂടി മധു വാര്യര്‍ പുറത്തെടുത്തത്. അഭൗമമെന്നോ അതിഭൗതികമെന്നോ തോന്നാവുന്ന സിനിമയെ കഥകൊണ്ട് മാത്രം അളക്കാനിറങ്ങിയാല് പരാജയമാകും ഫലം.
സിനിമ അതിന്റെ ഒന്നാമത്തെ ദൃശ്യം മുതൽ നമ്മെ ആവാഹിക്കുകയും ആവേശിക്കുകയും ചെയ്യും എന്നതാണ് സത്യം. ഒരു തരത്തിൽ ലളിതം സുന്ദരം മഞ്ജുവിന്റെ സിനിമയാണ്. മഞ്ജു വാര്യർ എന്ന നടി തന്റെ പൂർണ്ണതയിൽ നിറഞ്ഞാടുകയാണ് സിനിമയിൽ. ക്ലോസപ്പുകളില്‍, കണ്ണിന്റെ ചലനങ്ങളിൽ, വിഷാദം വിങ്ങിനിൽക്കുന്ന, കരയാൻ വെമ്പുന്ന കവിള് കൊണ്ട് പോലും ഏറ്റവും നാച്ചുറൽ ആയി അഭിനയിക്കുന്നുണ്ട് മഞ്ജു. ബിജിപാല്‍ രൂപപ്പെടുത്തിയ സംഗീതം മനോഹരം. പശ്ചാത്തല സംഗീതവും ഹൃദ്യമാണ്. സിനിമയുടെ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിൽ കലാസംവിധാനത്തിലെ മികവ് നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. നിറപ്പകിട്ടാർന്ന സിനിമക്ക് ചേരുന്ന വസ്ത്രാലങ്കാരവും കൃത്രിമത്വമില്ലാത്ത മേക്കപ്പുമൊക്കെ എടുത്ത് പറയണ്ട വസ്തുത തന്നെയാണ്.
‘ദ ക്യാംപസ്’, ‘നേരറിയാൻ സിബിഐ’, തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മധു വാര്യര്‍. മഞ്ജു വാര്യരും, ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മഞ്ജു വാര്യർ തന്നെയാണ്. അഭിനയത്തില്‍ മാത്രമല്ല നിര്‍മ്മാണത്തിലും കൂടി അങ്ങനെ മഞ്ജു തന്റെ സാന്നിധ്യം അറിയിക്കുന്നു. സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തൽ അണിനിരക്കുന്നുണ്ട്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,കുടമാറ്റം, ഇന്നലെകളില്ലാതെ,പ്രണയവർണ്ണങ്ങൾ, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രവും കൂടിയാണ് ലളിതം സുന്ദരം. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.സുകുമാറും, ചിത്രസംയോജനം ലിജോ പോളും കൈകാര്യം ചെയ്യുന്നു. പ്രമോദ് മോഹൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഒരു കുഞ്ഞു സിനിമയുടെ വലിയ വിജയം ഒരിക്കൽ കൂടി മലയാളത്തിൽ നടക്കുന്നു എന്നതിൽ സന്തോഷം .
The post മനസ്സിനെ ഈറനണിയിക്കുന്ന “ലളിതം സുന്ദരം” appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]