
പനമരം: വയനാട്ടിൽ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പുപൊടി കലക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവൻ മമ്മൂട്ടി(58) ആണ് കമ്പളക്കാട് പോലീസിന്റെ പിടിയിലായത്.വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിലേക്കാണ് പ്രതി സോപ്പുപൊടി കലക്കിയത്. ജനകീയ ഹോട്ടലിന് സമീപത്തെ ഹോട്ടലിന്റെ ഉടമയാണ് പിടിയിലായ പ്രതി.
ജനകീയ ഹോട്ടലിൽ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമായതിന് പിന്നാലെ സ്വന്തം ഹോട്ടലിൽ കച്ചവടം കുറഞ്ഞതിന്റെ പ്രതികാരമായി പ്രതി ജനകീയ ഹോട്ടലുകാർ വെള്ളം എടുക്കുന്ന കിണറിലെ ജലം ഉപയോഗ ശൂന്യമാക്കി മാറ്റുകയായിരുന്നു.
ബുധനാഴ്ച രാവിലെ പമ്പുചെയ്തപ്പോൾ വെള്ളം പതഞ്ഞു പൊങ്ങുകയും സോപ്പുപൊടിയുടെ മണം അനുഭവപ്പെടുകയുമായിരുന്നു. വെള്ളം പതഞ്ഞ് പൊന്തിയതോടെ വിഷം കലർത്തിയതാണോയെന്ന ആശങ്കയും കുടുംബശ്രീ പ്രവർത്തകർക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
സമീപത്തെ സ്കൂൾ വിദ്യാർത്ഥികൾക്കും, പഞ്ചായത്ത് ജീവനക്കാർക്കുമെല്ലാം സ്ഥിരമായി ഭക്ഷണം നൽകി വരുന്നത് ജനകീയ ഹോട്ടലായിരുന്നു. വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ കീടനാശിനിയോ മറ്റ് വിഷവസ്തുക്കളോ കണ്ടെത്തിയാൽ പ്രതിക്കെതിരെ വധശ്രമത്തിനടക്കം കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
The post സ്വന്തം ഹോട്ടലിൽ കച്ചവടം കുറഞ്ഞതിന് പ്രതികാരം; ജനകീയ ഹോട്ടലിലേക്ക് വെള്ളമെത്തിക്കുന്ന കിണറിൽ സോപ്പുപൊടി കലർത്തി appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]