
തിരുവനന്തപുരം> ചോദ്യോത്തര വേള സർക്കാരിനെ അപമാനിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് പ്രതിപക്ഷമെന്നും അപവാദമാണ് പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതേസമയം പ്രതിപക്ഷ എംഎല്‍എമാര്‍ കെ റെയിലിനെതിരായ പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങിയതോടെ സഭ താൽകാലികമായി നിർത്തിവെച്ചു. കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. പ്രതിഷേധം ശക്തമാക്കുമെന്നും സർക്കാർ പിൻവാങ്ങുംവരെ സമരം തുടരുമെന്നും സതീശൻ പറഞ്ഞു.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഇത്തരം പ്രതിഷേധങ്ങള്‍ പതിവില്ലെന്നും ശൂന്യവേളയില്‍ പരിഗണിക്കാമെന്നും സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല.തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
ചരിത്രത്തിൽ ആദ്യമായാണ് സഭ ബഹിഷ്കരിക്കണമെന്ന പ്രസംഗം പ്രതിപക്ഷ നേതാവ് നടത്തുന്നതെന്ന് മന്ത്രി പി.രാജീവ് സഭയില്‍ പറഞ്ഞു. പ്രതിപക്ഷം ബോധപൂർവം പ്രശ്നമുണ്ടാക്കുകയാണെന്നും മാടപ്പള്ളിയിലെ വസ്തുത അറിയാത്തവരല്ല പ്രതിപക്ഷമെന്നും മന്ത്രി സജി ചെറിയാനും വ്യക്തമാക്കി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]