മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’ ടീസര്‍ എത്തി. ഉച്ചയുറക്കത്തിൽ വിശ്രമിക്കുന്ന കഥാപാത്രങ്ങളെ ടീസറിൽ കാണാം. ഒരു മിനിറ്റ് ആറ് സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ അവസാനമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
മമ്മൂട്ടി കമ്പനി എന്ന പേരിലുള്ള പുതിയ നിർമാണക്കമ്പനിയുടെ പേരിലാണ് നിർമാണം. നർമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ലിജോയും മമ്മൂട്ടിയും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർണമായും തമിഴ്നാട്ടിലായിരുന്നു. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കുന്നത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങളായിരിക്കും അഭിനേതാക്കളായി എത്തുക. ഒപ്പം അശോകനും ഒരു വേഷത്തിലെത്തുന്നു.
പേരൻപും പുഴുവും ഷൂട്ട് ചെയ്ത തേനി ഈശ്വരാണ് ക്യാമറ. ലിജോയുടെ കഥയിൽ പ്രമുഖ കഥാകൃത്ത് എസ് ഹരീഷാണ് തിരക്കഥ. ചുരുളിക്കും തിരക്കഥ ഹരീഷിന്റേതാണ്. തിയറ്റർ റിലീസ് ആയി ചിത്രം പ്രദർശനത്തിനെത്തും.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]