
സ്വന്തം ലേഖിക തിരുവനന്തപുരം: ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്ന് കര്ഷകന് മുങ്ങിയത് ആസൂത്രിതമായെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ബിജു കുര്യന് ചെയ്തത്.
നാളെ തിരിച്ചെത്തിയ ശേഷം നിയമ നടപടി ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബിജു കുര്യന് മുങ്ങിയത് ആസൂത്രിതമായാണെന്നാണ് മന്ത്രി പറയുന്നത്.
ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ബിജു കുര്യന് ചെയ്തത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി.
നല്ല ഉദ്ദേശ്യത്തോടെയാണ് കര്‍ഷക സംഘത്തെ ഇസ്രയേലിലേക്ക് അയച്ചത്. ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഘം നാളെ തിരിച്ചെത്തിയ ശേഷം നിയമ നടപടി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനാണ് ഇസ്രയേലില്‍ കൃഷി രീതികള്‍ പഠിക്കാന്‍ പോയ കേരള സംഘത്തില്‍ നിന്ന് മുങ്ങിയത്.
താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ബിജു മുങ്ങിയത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് കുമാറിനൊപ്പം 27 കര്‍ഷകരാണ് 12ന് ഇസ്രയേലില്‍ എത്തിയത്.
രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യന് വാഹനത്തില്‍ കയറിയില്ല. തുടര്‍ന്ന് അപ്രത്യക്ഷനാവുകയായിരുന്നു.
ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് സംഘം ഇസ്രയേല്‍ പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്കി. തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങി.
ഇസ്രയേല്‍ പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെ, ബിജു കുടുംബവുമായി ബന്ധപ്പെട്ടു. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടതില്ലെന്നും ബിജു കുടുംബത്തെ അറിയിക്കുകയായിരുന്നു.
ഇയാള്‍ വിളിച്ച ഫോണ്‍ നമ്പറിലേക്ക് പിന്നീട് തിരികെ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫാണ് എന്ന് സഹോദരന് പറയുന്നു. The post ബിജു കുര്യന് മുങ്ങിയത് ആസൂത്രിതമായി; സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി; തിരിച്ചെത്തിയ ശേഷം കര്‍ഷകനെതിരെ നിയമ നടപടി ആലോചിക്കുമെന്ന് കൃഷിമന്ത്രി appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]