
സ്വന്തം ലേഖകൻ മുംബൈ: ആസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകൾക്കും ഏകദിന പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിന്റെ പേരിൽ ഏറെ പഴി കേൾക്കുന്ന രാഹുൽ വീണ്ടും ടീമിൽ സ്ഥാനം പിടിച്ചു.
അതേസമയം മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാൽ രഞ്ജിട്രോഫി പരിഗണിച്ച് ടീമിൽ റിലീസ് ചെയ്ത പേസർ ജയദേവ് ഉനദ്കട് തിരികെയെത്തി.
മുംബൈയില്‍ മാര്‍ച്ച് 17നും വിശാഖപട്ടണത്ത് 19നും ചെന്നൈയില്‍ 22നുമാണ് ഏകദിന മത്സരങ്ങള്‍. ഫോമിലല്ലാതിരുന്നിട്ടും രാഹുല്‍ എങ്ങനെ ടീമില്‍ തുടരുന്നു എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരുടെ ചോദ്യം.
എന്നാൽ വിമർശനങ്ങളെയൊന്നും ബി.സി.സി.ഐ ചെവികൊണ്ടില്ല. അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന് കിഷന്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്.
ആസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്. The post അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഏകദിന ടീമിൽ സഞ്ജുവിന് സ്ഥാനമില്ല..! മോശം ഫോമിന്റെ പേരിൽ ഏറെ പഴി കേൾക്കുന്ന രാഹുൽ വീണ്ടും ടീമിൽ appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]