
കെൽട്രോൺ പ്രവർത്തനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെൽട്രോൺ പ്രവർത്തനം കൃത്യമായ ദിശാബോധമില്ലാതെയാണ് നടക്കുന്നത്. തിരുവനന്തപുരത്ത് കെൽട്രോണിന്റെ 50ാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ കെൽട്രോൺ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അത് മറികടക്കാനുള്ള ശ്രമം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കമ്മീഷൻ ഏജൻസിയായി മാത്രം കെൽട്രോൺ അധപതിക്കുന്ന അവസ്ഥ ഉണ്ടായെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പഴയ പ്രതാപത്തിലേക്ക് എത്തിയില്ലെങ്കിലും കെൽട്രോണിന്റെ നില പതിയെ മെച്ചപ്പെടുന്നുണ്ട്. ഇതിനിടെ 2024 ൽ കെൽട്രോൺ ആയിരം കോടി വിറ്റുവരവുള്ള സ്ഥാപനമാകുമെന്ന് പരിപാടിയിൽ സംസാരിച്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.നല്ല നിലയിൽ കെൽട്രോൺ അഭിവൃദ്ധിയിലേക്ക് കുതിക്കുന്നെന്ന പ്രത്യാശ ഇപ്പോഴുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
The post ‘കെൽട്രോണിന്റെ പ്രവർത്തനം ദിശാബോധമില്ലാതെ’; പ്രതാപത്തിലേക്ക് തിരിച്ചെത്തണമെന്നും മുഖ്യമന്ത്രി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]