
കരുത്തുറ്റ, തിളക്കമുള്ള മുടി വളരാന്‍ പല വഴികളും പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും, പ്രത്യേകിച്ച് സ്ത്രീകൾ ഇക്കാര്യത്തിൽ കുറച്ചുകൂടെ ശ്രദ്ധ കൊടുക്കാറുമുണ്ട്… ചെറുപ്പക്കാര്‍ക്കിടയില്‍ പോലും മുടി കൊഴിച്ചില്‍ എന്ന പ്രശ്നം സ്ഥിരമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ മുടി എങ്ങനെയെങ്കിലും നഷ്ടപ്പെടാതെ നോക്കുക എന്നതാണ് എല്ലാവരുടെയും മനസിലുള്ള ആഗ്രഹം. മുടി കൊഴിയാനും വളരാതെ ഇരിക്കാനും കാരണങ്ങള്‍ പലതും ഉണ്ടാകാം. തൊലിപ്പുറത്ത് നൽകുന്ന സംരക്ഷണം കൊണ്ട് ഈയൊരു പരിഹരിക്കാൻ സാധിക്കുകയില്ല. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ കുറവുകൾ, അപാകതകൾ ഉൾപ്പെടെ പലതും ഇതിന് കാരണമായേക്കാം. ഇതു കൂടാതെ അന്തരീക്ഷ മലിനീകരണം, സ്ട്രെസ്, തൈറോയ്ഡ് പോലുളള രോഗങ്ങള്‍, ചില മരുന്നുകള്‍ എല്ലാം മുടി കൊഴിച്ചിലിന് കരണാമാകുന്നവയും മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നവയുമാണ്. മുടി തഴച്ച് വളരാന്‍ പൊതുവേ നമ്മുടെ നാട്ടിലൊക്കെ പറഞ്ഞു കേള്‍ക്കുന്ന, പ്രത്യേകിച്ചും മലയാളികള്‍ മുന്നോട്ട് വയ്ക്കുന്ന ഒരു രീതിയാണ് തലയിൽ എണ്ണ തേച്ചുള്ള കുളി എന്നത്. ഇതിനായി ദിവസവും തലയിൽ എണ്ണ തേച്ചു കുളിക്കുന്നവർ തന്നെ നമ്മുടെ ചുറ്റുമുണ്ട്. മുടി വളരുക എന്നത് തന്നെയാണ് ഇവരുടെ പ്രധാന ഉദ്ദേശം. എന്നാൽ ഷാംപൂ പോലുളളവ മുടിയ്ക്ക് നല്ലതല്ല എന്നതിനാൽ അവർ ഇത് ഉപയോഗിക്കില്ല. മുടിയില്‍ എണ്ണ അതേ പടിയിരുന്നാലേ മുടി വളരൂ എന്ന ധാരണയാണ് പൊതുവെ ചിലർക്കുള്ളത്. മുടിയില്‍ നിറയെ എണ്ണ തേച്ച് കുളിക്കാതെ തന്നെ മുടി അതേപടി കെട്ടി വയ്ക്കുന്ന അപൂര്‍വം ചിലരും ഉണ്ട്. എന്തിന്റെയും അടിസ്ഥാനം മുടി വളരാന്‍ എന്നതാണ്. എന്നാൽ ചിലർ ഈയൊരു തലയിൽ എണ്ണ തേച്ചുള്ള കുളി നിത്യശീലത്തിന്റെയും തലവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായും ചെയ്യുന്നവരുമുണ്ട്. എന്നാല്‍ സത്യത്തിൽ തലയിൽ എണ്ണ തേച്ചാല്‍ മുടി വളരുമോയെന്നതാണ് ചോദ്യം. മുടിയില്‍ എണ്ണ വെറുതേ തേയ്ക്കുന്നത് കൊണ്ടല്ല മുടി വളരുന്നത് എന്നതാണ് അറിഞ്ഞിരിക്കേണ്ട ഒരു കാര്യം. എണ്ണ ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യുമ്പോള്‍ തലയിലെ രക്തപ്രവാഹം വർധിക്കും. ഇതാണ് മുടി വളരാന്‍ ഉള്ള പ്രധാന കാരണം. എന്നാൽ ശിരോചര്‍മത്തില്‍ എണ്ണയില്ലാതെ വെറുതെ മസാജ് ചെയ്താലും ഇത് സംഭവിക്കും. ശിരോചര്‍മത്തില്‍ എണ്ണ തേക്കുമ്പോൾ ലഭിയ്ക്കുന്ന ഒരു ഗുണം എന്താണെന്ന് വച്ചാൽ ശിരോചര്‍മം പെട്ടെന്ന് വരണ്ടു പോകില്ല. വരണ്ട മുടി പെട്ടെന്ന് പൊട്ടിപ്പോകാനും നരയ്ക്കാനുമെല്ലാം സാധ്യതകള്‍ ഏറെയാണ്. മുടിയില്‍ ദിവസവും ധാരാളം എണ്ണ തേക്കുകയും ഇത് ഷാംപൂ തേച്ച് കളയാതെ ഇരിക്കുന്നത് പൊടിയും ചെളിയും പറ്റിപ്പിടിച്ച് മുടിയില്‍ താരന് പോലുളള അവസ്ഥകള്‍ക്കും ഒപ്പം ചര്‍മത്തില്‍ കുരുക്കള്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുമെല്ലാം ഇടയാക്കും. അതിനാൽ ഷാംപൂ തേച്ച് തന്നെ മുടിയിലുള്ള എണ്ണ കളയണമെന്നില്ല, ആരോഗ്യകരമായ ഹെര്‍ബല്‍ വഴികളും ഇതിനായി പരീക്ഷിയ്ക്കാം. മുടി വരണ്ട സ്വഭാവമുള്ളതാണെങ്കിൽ ദിവസവും വേണമെങ്കില്‍ അല്പം എണ്ണ കണ്ടീഷണര്‍ പോലെ പുരട്ടാം എന്നു മാത്രം. ദിവസവും എണ്ണ തേയ്ക്കേണ്ടത് സാധാരണ ഗതിയില്‍ ആവശ്യമില്ലെന്ന് മാത്രമല്ല എണ്ണ നല്ലതു പോലെ തേയ്ക്കുന്ന ദിവസങ്ങളാണെങ്കിൽ ഈ എണ്ണ തലയില്‍ നിന്നും നീക്കം ചെയ്യുകയും വേണം. അല്ലെങ്കിൽ മുടി വൃത്തിഹീനമാകുകയും മറ്റ് പല പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും. ഷാംപൂവാണെങ്കിലും താളി പോലുളള പരമ്പരാഗത വഴികളാണെങ്കിലും വല്ലാതെ മുടി വരണ്ടു പോകുന്ന വിധത്തില്‍ അമിതമായി ഉപയോഗിക്കാൻ പാടില്ല . മാത്രമല്ല, ഷാംപൂ ഉപയോഗിക്കുമ്പോൾ കെമിക്കലുകള്‍ അടങ്ങാത്തവ നോക്കി വാങ്ങുന്നത് നല്ലതാണ്. ഇതു പോലെ ചെറുപയര്‍ പൊടി, ഉലുവാ എന്നിവയെല്ലാം എണ്ണ നീക്കാന്‍ വളരെ നല്ലതാണ്. ഷാംപൂ ഉപയോഗിക്കുന്നവർ കണ്ടീഷണര്‍ കൂടി ഉപയോഗിക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത് എന്നു വേണം പറയാൻ. മുടിയുടെ സ്വഭാവം കൂടി നോക്കി എത്ര ദിവസം എണ്ണ തേയ്ക്കണം എന്നും തീരുമാനിക്കാം.
The post തലയിൽ എണ്ണ തേച്ച് കുളിച്ചാൽ മുടി വളരുമോ? appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]