
കൊച്ചി: ഇതരമതസ്ഥര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിക്കുന്നതില്‍ ഭിന്നാഭിപ്രായവുമായി സംസ്ഥാന ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെപി ശശികല. നടി അമലാ പോളിന് എറണാകുളത്തെ തിരുവൈരാണികുളം ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച വിഷയത്തോട് പ്രതികരിക്കവെയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച അഭിപ്രായത്തിന് വിഭിന്നമായ അഭിപ്രായം കെപി ശശികല പറഞ്ഞത്.
ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുവഭിച്ചുവെന്നായിരുന്നു ക്ഷേത്രത്തിലെ രജിസ്റ്ററിൽ നടി കുറിച്ചത്. “മതപരമായ വിവേചനം 2023ലും നിലനിൽക്കുന്നുവെന്നതിൽ ദുഃഖവും നിരാശയുമുണ്ട്.
എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി.മതപരമായ വിവേചനത്തിൽ ഉടൻ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും” – ക്ഷേത്ര രജിസ്റ്ററിൽ താരം കുറിച്ചു.
സംഭവം വാർത്തയായതിന് പിന്നാലെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ താല്പര്യമുള്ളവര് ഓടിവന്ന് കയറുകയല്ല വേണ്ടത്, മറിച്ച് ക്ഷേത്രാചാരങ്ങള്‍ മാറുന്നത് വരെ ക്ഷമിക്കണം.
അമ്പലത്തില്‍ പോയിട്ടല്ല, തൊഴണം എന്ന് പറയേണ്ടത്, അത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാക്കികൊണ്ടുവരണമായിരുന്നു. അമലപോള്‍ കുറിപ്പെഴുതുകയല്ല, അവിടുത്തെ ആചാരങ്ങളെ അംഗീകരിക്കുകയായിരുന്നു വേണ്ടത്.കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം-ഇന്നലെ തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രശസ്ത നടി അമല പോളിന് ക്ഷേത്ര പ്രവേശനം അനുവദിച്ചില്ല.
അതിലുള്ള അവരുടെ പ്രതിഷേധം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷേത്ര വിശ്വാസികളായ അന്യ മതസ്ഥര്‍ക്ക് മുന്നില്‍ ക്ഷേത്ര വാതില്‍ കൊട്ടിയടക്കുന്നതിനെ സംബന്ധിച്ച് വിത്യസ്ത അഭിപ്രായങ്ങളുണ്ട്.
വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്ര ഭരണത്തിന് വരെ അവസരം നല്‍കുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണ്. തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന പോലെ പ്രസ്തുത മൂര്‍ത്തിയിലും ആചാരനുഷ്ഠാനങ്ങളിലുമുള്ള വിശ്വാസം എഴുതി വാങ്ങി അവര്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കാവുന്നതല്ലേ ? ആചാര്യന്മാര് ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി കാലോചിതമായ ഒരു തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കും.
അതേസമയം, കഴിഞ്ഞ ദിവസം സ്വീകരിച്ച നിലപാടില്‍ നിന്നും തീർത്തും വ്യത്യസ്തമായ നിലപാടാണ് ശശികല ഇന്ന് സ്വീകരിച്ചത്. ആചാരാനുഷ്ഠാനങ്ങളിലുള്ള വിശ്വാസം എഴുതി വാങ്ങി വിശ്വാസിയായ ഇതരമതസ്ഥന് ക്ഷേത്രദര്‍ശനം അനുവദിക്കാവുന്നതല്ലേയെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര് വി ബാബുവിന്റെ നിലപാടിനോട് അനുകൂലമായിട്ടായിരുന്നു ശശികല കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
The post ‘അമ്പലത്തില്‍ പോയിട്ടല്ല, തൊഴണം എന്ന് പറയേണ്ടത്, സോഷ്യല്‍മീഡിയയില്‍ ചര്ച്ചയാക്കണമായിരുന്നു’: അമല പോളിനെതിരെ കെപി ശശികല appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]