
ആർത്തവത്തിന് ദിവസങ്ങൾക്ക് മുമ്പ് മുഖക്കുരു വരുന്നത് സ്വാഭാവികമാണ്. ചിലർ അതിനെ പൊട്ടിച്ച് കളയാറുമുണ്ട്.
മുഖക്കുരു പൊട്ടിച്ച് കളയുന്നത് കറുത്ത പാടുകൾ ഉണ്ടാകുന്നതിന് കാരണമാകും. മുഖക്കുരു ഒരു സാധാരണ ചർമ്മ അവസ്ഥയാണ്.
അത് പലരിലും ആത്മവിശ്വാസം കുറയ്ക്കുന്നതിന് പോലും കാരണമാകും. ആർത്തവം സമയത്ത് മുഖക്കുരു ഉണ്ടാകുന്നത് സ്വഭാവികമാണ്.
ആർത്തവ സമയത്ത് സംഭവിക്കുന്ന ഹോർമോൺ അസന്തുലിതാവസ്ഥയുടെ ഫലമായാണ് മുഖക്കുരു ഉണ്ടാകുന്നത്. ആർത്തവചക്രത്തിന്റെ ആദ്യ പകുതിയിലുടനീളം പങ്ക് വഹിക്കുന്ന ഹോർമോണാണ് ഈസ്ട്രജൻ.
ചർമ്മത്തിന്റെ ഉപരിതലത്തിന് താഴെയുള്ള സെബം അടിഞ്ഞുകൂടുന്നത് പ്രോജസ്റ്ററോണിന്റെ അളവ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. അധിക സെബം സുഷിരങ്ങൾ തടയുകയും അസ്വസ്ഥതകളും ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളർച്ചയിലേക്ക് നയിക്കുകയും ചെയ്യും.
ചർമ്മം എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിയ്ക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. ദിവസത്തിൽ കുറഞ്ഞത് രണ്ടു തവണയെങ്കിലും മുഖത്തെ മേക്കപ്പിന്റെ അംശവും അഴുക്കും നീക്കം ചെയ്യാനായി നല്ല രീതിയിൽ ക്ലെൻസ് ചെയ്യണം.
ഒന്ന്… കരളിന്റെ പ്രവർത്തനം മന്ദഗതിയിലാണെങ്കിൽ അധിക ആൽക്കഹോൾ കരളിന് അമിതഭാരം നൽകുകയും ഈസ്ട്രജന്റെ അളവ് അസന്തുലിതമാക്കുകയും മുഖക്കുരു ഉണ്ടാകുന്നതിനും കാരണമാവുകയും ചെയ്യുന്നു. രണ്ട്… കരളിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക.മാത്രമല്ല ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഹെർബൽ ടീ കുടിക്കുന്നത് ശീലമാക്കുക.
മൂന്ന്… ആർത്തവസമയത്തോ അതിനുമുമ്പോ ചിലർക്ക് കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ തോന്നാറുണ്ട്. ധാരാളം മധുരപലഹാരങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനും തുടർന്ന് മുഖക്കുരുവിലേക്ക് നയിക്കുകയും ചെയ്യുന്നു.
പഞ്ചസാര അടങ്ങിയ പാനീയങ്ങളും പഞ്ചസാര ചേർത്ത സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുക. ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും അടങ്ങിയ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ സന്തുലിതമാക്കുന്നത് ഉറപ്പാക്കുക.
നാല്… പ്രോജസ്റ്ററോൺ അളവ് കുറവാണെങ്കിൽ കൂടുതൽ സെബം ഉണ്ടാക്കുന്നു. ഇത് മുഖക്കുരുവിന് കാരണമാകും.
സിങ്ക്, മഗ്നീഷ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി6, വിറ്റാമിൻ ബി12 എന്നിവ അടങ്ങിയ ഭക്ഷണം പ്രോജസ്റ്ററോൺ അളവ് കൂട്ടുന്നതിന് സഹായിക്കും. അഞ്ച്… ഉറക്കക്കുറവ് സമ്മർദ്ദത്തിനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുമെന്നതിനാൽ മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
ഉറക്കമില്ലായ്മ മുഖക്കുരുവിന് കാരണമാകും. രാത്രിയിൽ 7-8 മണിക്കൂർ ഉറക്കം പ്രധാനമാണ്.
ധാരാളം വെള്ളം കുടിക്കുക. കാരണം ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളാനും ചർമ്മത്തെ ആരോഗ്യകരമാക്കാനും സഹായിക്കുന്നു.
The post പിരീഡ്സ് ദിവസങ്ങളിൽ ഉണ്ടാകുന്ന മുഖക്കുരുവിനു പരിഹാരമുണ്ട് appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]