
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ കേസുകളിൽ വൻ വർധന. കഴിഞ്ഞ വർഷം 4215 കേസുകളാണ് കേരളത്തില്‍ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് വയനാട് ജില്ലയിലുമാണ്.
2018 മുതലുള്ള പൊലീസിന്റെ കണക്കുകൾ പരിശോധിച്ചാൽ ഓരോ വർഷവും സംസ്ഥാനത്ത് പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്.
2018ൽ സംസ്ഥാനത്ത് 3161 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2019ൽ 3640 കേസുകൾ റിപ്പോർട്ട് ചെയ്തു. 2020 ൽ 3056, 2021ൽ 3559, 2022 ൽ 4215 എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോർട്ട് ചെയ്തത്.
പോയ വർഷത്തിൽ 530 കേസുകൾ ആണ് തിരുവനന്തപുരം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ല 508 കേസുകൾ. മൂന്നാം സ്ഥാനത്ത് കോഴിക്കോട് ജില്ല 413 കേസുകൾ. വയനാട് ജില്ലയിൽ 168 കേസുകൾ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
The post സംസ്ഥാനത്ത് പോക്സോ കേസുകളിൽ വൻ വർധനവ്; കഴിഞ്ഞ വർഷം റിപ്പോര്‍ട്ട് ചെയ്തത് 4215 കേസുകള്‍ ; ഏറ്റവും കൂടുതൽ കേസുകൾ തിരുവനന്തപുരത്തും, കുറവ് കേസുകൾ വയനാട് ജില്ലയിലുമാണ് റിപ്പോർട്ട് ചെയ്തത് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]