
സ്വന്തം ലേഖകൻ
കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ അശ്ലീലചിത്ര മാഫിയയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന ഹർജിയുമായി പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും ഹര്‍ജിയില്‍ ആവശ്യം.
കേസില്‍ പ്രതികളായ രണ്ടു പേരുടെ ദുരൂഹമരണം അന്വേഷിക്കണം. തല്‍സ്ഥിതി അറിയിക്കാന്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
നേരത്തെ, സഹോദരിമാര്‍ പീഡനം സഹിക്കാനാവാതെ ജീവനൊടുക്കിയതാണെന്ന് കാണിച്ചു സിബിഐ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പാലക്കാട് പോക്സോ കോടതി അത് ഫയലില്‍ സ്വീകരിച്ചിരുന്നില്ല. തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കേസ് സിബിഐയോടു തന്നെ വീണ്ടും അന്വേഷിക്കാന്‍ പാലക്കാട് ഫസ്റ്റ് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എല്‍ ജയന്ത് നിര്‍ദേശിക്കുകയും ചെയ്തു.
പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പൊലീസിന്റെ കണ്ടെത്തല്‍ ശരിവയ്ക്കുന്ന കുറ്റപത്രമാണ് സിബിഐയും സമര്‍പ്പിച്ചത്. ഇതു സ്വീകരിക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കുട്ടികളുടെ മരണം ആത്മഹത്യ തന്നെയാണെന്ന കുറ്റപത്രത്തിനെതിരെ കുട്ടികളുടെ അമ്മയും വാളയാര്‍ സമരസമിതിയും രംഗത്തെത്തിയിരുന്നു.
2017 ജനുവരി 13നും മാര്‍ച്ച് നാലിനുമായാണ് പതിമൂന്നും ഒന്‍പതും വയസ്സുള്ള സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. പ്രതികള്‍ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതില്‍ മനംനൊന്താണ് കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിനിടെ, കേസില്‍ പ്രതികളെ വിട്ടയച്ച പോക്സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.
The post വാളയാര്‍ പെണ്‍കുട്ടികളുടെ മരണം; അശ്ലീലചിത്ര മാഫിയയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പെൺകുട്ടികലുടെ അമ്മ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]