
ചെന്നൈ: പറന്നുയരാൻ തുടങ്ങിയ വിമാനത്തിന്റെ അടിയന്തരവാതിൽ തുറന്നത് ബി.ജെ.പി. യുവമോർച്ചാ നേതാവ് തേജസ്വി സൂര്യയെന്ന് ആരോപണം. ചെന്നൈ വിമാനത്താവളത്തിൽവെച്ച് ഡിസംബർ 10-നായിരുന്നു സംഭവം. ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോവാനൊരുങ്ങുകയായിരുന്ന വിമാനം നീങ്ങി തുടങ്ങുമ്പോള്‍ അടിയന്തിര വാതില്‍ തുറക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്ക് ശേഷമാണ് വിമാനം പുറപ്പെട്ടത്. വാതില്‍ തുറന്നത് തേജസ്വി സൂര്യയാണെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചു. ഇത്രയും ഗുരുതരമായ വീഴ്ച്ച മാപ്പ് പറഞ്ഞത്കൊണ്ട് മാത്രം മറച്ചുവെച്ചത് ശരിയായില്ലെന്നും നേതാക്കള്‍ പറഞ്ഞു.
യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അപകടമുണ്ടായാൽ അടിയന്തരവാതിൽ തുറക്കേണ്ടത് എങ്ങനെയാണെന്നതിനെക്കുറിച്ചും എയർ ഹോസ്റ്റസ് വിശദീകരിച്ചുകഴിഞ്ഞപ്പോഴാണ് അടിയന്തരവാതിലിന്റെ സമീപമിരുന്ന തേജസ്വി സൂര്യ അത് തുറന്നത് എന്നാണ് ആരോപണം. ഉടൻതന്നെ യാത്രക്കാരെയെല്ലാം പുറത്തുള്ള ബസ്സിലേക്ക് മാറ്റി സുരക്ഷാഭടൻമാർ പരിശോധനനടത്തി. രണ്ടുമണിക്കൂറുകഴിഞ്ഞാണ് വിമാനം സുരക്ഷിതമെന്ന് ഉറപ്പുവരുത്തി യാത്ര തുടങ്ങിയത്.
അതേസമയം ‘ഡിസംബര്‍ 10 ന് ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടാനിരുന്ന 6E 7339 വിമാനത്തില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരന് ബോര്‍ഡിംഗ് പ്രക്രിയക്കിടെ വിമാനം ടാറിംഗില്‍ ആയിരിക്കുമ്പോള്‍ അബദ്ധത്തില്‍ എമര്‍ജന്‍സി എക്സിറ്റ് തുറന്നു’വെന്നാണ് കഴിഞ്ഞ ദിവസം ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നത്.
The post ‘വിമാനത്തിന്റെ അടിയന്തിര വാതില്‍ തുറന്നത് ബിജെപി എംപി’; പേര് പുറത്ത് വിടാതെ ഇന്‍ഡിഗോ; മാപ്പില്‍ ഒതുക്കി, വിവാദം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]