
സ്വന്തം ലേഖിക
കൊച്ചി: ജിയോ ട്രൂ 5 ജി സേവനങ്ങള്‍ കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് നഗരങ്ങളില്‍ ആരംഭിച്ചു.
കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, ചേര്‍ത്തല, ഗുരുവായൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നേരത്തെ ലഭ്യമായിരുന്നു.
ഫോര്‍ ജി നെറ്റ്വര്‍ക്കിനെ ആശ്രയിക്കാത്ത 5 ജി നെറ്റ്വര്‍ക്ക് വിന്യസിച്ചാണ് സേവനം ലഭ്യമാക്കുന്നത്. 5 ജി സേവനങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ സിം കാര്‍ഡുകള്‍ മാറ്റേണ്ടതില്ല.
5 ജി പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ് പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീചാര്‍ജോ ഉണ്ടായിരിക്കണം.
ഉപഭോക്താവ് 5 ജി കവറേജുള്ള സ്ഥലത്താണ് കൂടുതല്‍ സമയമെങ്കില്‍ ജിയോ വെല്‍കം ഓഫര്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
The post ജിയോ ട്രൂ 5 ജി; സേവനങ്ങള്‍ ഇനി മുതൽ കോട്ടയം, കൊല്ലം, കണ്ണൂര്‍, മലപ്പുറം, പാലക്കാട് നഗരങ്ങളിലും; ഉപഭോക്താക്കള്‍ സിം കാര്‍ഡുകള്‍ മാറ്റേണ്ടതില്ല appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]