
സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി നേടാൻ അവസരം, kerala government temporary jobs
കുടുംബശ്രീയിലും,വനിതാ ശിശുവികസന വകുപ്പിലും, അങ്കണവാടിയിലും, താലൂക്ക് ആശുപത്രിയിലും ജോലി ഒഴിവുകൾ
കുടുംബശ്രീ താത്ക്കാലിക നിയമനം
ചടയമംഗലം ബ്ലോക്കിൽ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആർ സിയിൽ അക്കൗണ്ടന്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തും. ചടയമംഗലം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.
യോഗ്യത: എം കോം, ടാലി. വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സന്റെ സാക്ഷ്യപത്രവും സഹിതം സെപ്റ്റംബർ 25ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീ, സിവിൽസ്റ്റേഷൻ പി ഒ., കൊല്ലം – 691003 വിലാസത്തിൽ ലഭിക്കണം.
വനിതാ ശിശുവികസന വകുപ്പിന്റെ പരിധിയിൽ വനിതാ കൗൺസിലർ നിയമനം
സർക്കാർ വനിതാ ശിശുവികസന വകുപ്പിന്റെ പരിധിയിൽ പത്തനാപുരം ഗാന്ധിഭവനിൽ പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമിലേക്ക് പരിചയസമ്പന്നരായ വനിതാ കൗൺസിലറെ നിയമിക്കുന്നു. സ്ത്രീസുരക്ഷാ നിയമങ്ങൾ അറിവുള്ള ഫാമിലി കൗൺസിലിംഗ് പരിചയമുള്ളവർ ഏഴു ദിവസത്തിനകം അപേക്ഷിക്കണം. വിവരങ്ങൾക്ക് [email protected]
ഫോൺ: 0475 2355573, 9605046000, 9605047000, 9605048000..
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സെക്യൂരിറ്റി തസ്തികയിൽ നിയമനം
വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിൽ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൺസ്റ്റോപ്പ് സെന്ററിലേക്ക് സെക്യൂരിറ്റി തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 35 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. 12,000 രൂപ ഹോണറേറിയം ലഭിക്കും. എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രവർത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ളവർ ബയോഡാറ്റ സഹിതം അപേക്ഷകൾ സെപ്റ്റംബർ 21ന് വൈകുന്നേരം 5 മണിക്ക് മുൻപായി വിമൺ പ്രൊട്ടക്ഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, മൂന്നാം നില, കോഴിക്കോട് എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – 0495-2371343.
അങ്കണവാടി ഹെൽപ്പർ നിയമനം: അഭിമുഖം 19 മുതൽ
ആലപ്പുഴ: വനിത ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്കുളള കൂടിക്കാഴ്ച സെപ്റ്റംബർ 19, 20, 21 തീയതികളിൽ രാവിലെ 10 മുതൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. ഫോൺ: 0478-2869677
താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് നിയമനം നടത്തുന്നു
വൈത്തിരി താലൂക്ക് ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. യോഗ്യത ബി.എസ്.സി നഴ്സിംഗ്, ജിഎൻഎം. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം നിർബന്ധം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റിന്റെ കോപ്പി, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സെപ്തംബർ 20 ന് രാവിലെ 10 ന് വൈത്തിരി താലൂക്ക് ആശുപത്രിയിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 04936 256 229
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]