
ലക്നൗ : സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ച ഉത്തർപ്രദേശിലെ പ്രയാഗ്രാജിലെ മദ്രസ അധികൃതർക്കെതിരെ കേസ് . സ്വാതന്ത്ര്യ ദിനത്തിൽ മദ്രസയ്ക്കുള്ളിൽ മേശപ്പുറത്ത് ത്രിവർണ്ണ പതാക വിരിച്ചാണ് അധികൃതർ ഭക്ഷണം കഴിച്ചത് . ദഹിയവാൻ ബസാറിലെ മദ്രസ ഗൗസിയ ഇസ്ലാമിയ സീനത്ത് ഉൾ ഉലൂമിലാണ് സംഭവം
ഇതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ നാട്ടുകാർ ഇവർക്കെതിരെ പരാതി നൽകി . ചിത്രത്തിൽ ചിലർ കസേരയിൽ ഇരിക്കുകയും മറ്റുള്ളവർ നിൽക്കുകയും ചെയ്യുന്നുണ്ട്. മുന്നിലെ മേശയിൽ കാവിയും വെള്ളയും പച്ചയും വരകളുള്ള ഒരു തുണി വിരിച്ചിരിക്കുന്നു. ഭക്ഷണപാനീയങ്ങൾ അതിൽ സൂക്ഷിച്ചിരിക്കുന്നു. സ്ഥലത്തുണ്ടായിരുന്ന ഒരാൾ മൊബൈലിൽ നിന്ന് ഫോട്ടോയും എടുക്കുന്നുണ്ട്.
കേസിൽ കണ്ടാലറിയുന്ന നാല് പേർ ഉൾപ്പെടെ പത്തോളം പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൗബ് അൻസാരി, നൻഹെ ഖുറേഷി, സഞ്ജയ്, കുൽദീപ് കേശർവാനി എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത് . പവൻ കുമാർ ജയ്സ്വാൾ എന്നയാളും പോലീസിൽ പരാതി നൽകിയിട്ടുണ്ട്
The post മേശപ്പുറത്ത് ദേശീയ പതാക വിരിച്ച് ഭക്ഷണവിതരണം : സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ച മദ്രസ അധികൃതർക്കെതിരെ കേസ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]