
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ നഗരസഭ ഓഫിസിനു എതിർവശത്തെ രാജധാനി
ഹോട്ടലിന്റെ മുകളിൽ നിന്നും കോൺക്രീറ്റ് ഭാഗം അടർന്നു വീണ് മീനാക്ഷി ലോട്ടറീസിലെ ജീവനക്കാരന് ദാരുണാന്ത്യം. തിരുനക്കര മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരൻ
പായിപ്പാട് സ്വദേശി
ജിനോ ആണ് മരിച്ചത്. ഇന്ന് രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
പായിപ്പാട് പള്ളിത്താച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെ.ജെ എബ്രഹാമിന്റെ മകൻ ജിനോ കെ.എബ്രഹാമാണ് മരിച്ചത്
രാജധാനി ഹോട്ടലിന് മുകളിൽ അനധികൃതമായി നിർമിച്ച കോൺക്രീറ്റ് നിർമ്മാണം താഴെ റോഡിൽ നിന്നിരുന്ന ജിനോയുടെ തലയിലേക്ക് വീഴുകയായിരുന്നു. തകർന്ന് വീണത് കാലപ്പഴക്കം മൂലം പൊളിച്ച് കളയാൻ ഹൈക്കോടതി ഉത്തരവിട്ട ഷോപ്പിംഗ് കോംപ്ലക്സിന് ഒപ്പം പണിത കെട്ടിടമാണ്.
എന്നാൽ രാജധാനി ഹോട്ടൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന് ബലക്ഷയമില്ലന്നും പൊളിച്ച് കളയേണ്ടന്നും നഗരസഭാ അധികൃതർ തീരുമാനിക്കുകയായിരുന്നു
ജിനോയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ
The post കോട്ടയം നഗരമധ്യത്തിലെ രാജധാനി ഹോട്ടലിന് മുകളിൽ നിന്ന് നിന്നും കോൺക്രീറ്റ് ഭാഗം അടർന്നു വീണ് ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം; മരിച്ചത് മീനാക്ഷി ലക്കി സെന്റർ ജീവനക്കാരൻ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]