
സ്വന്തം ലേഖകൻ നെഞ്ചിലുണ്ടാകും കുഞ്ഞൂഞ്ഞ് ;
കോട്ടയം: എൽഡിഎഫ് പ്രതിപക്ഷത്തായിരിക്കെ വലിയ രാഷ്ട്രീയ ആയുധമായി ഉയർത്തിക്കൊണ്ടുവരികയും ഭരണകാലത്ത് സർവശക്തിയും ഉപയോഗിച്ച് അന്വേഷിക്കുകയും ചെയ്ത സംഭവമാണ് സോളർ കേസിലെ പീഡന ആരോപണം.
സിബിഐ റിപ്പോർട്ടോടെ നനഞ്ഞ പടക്കമായി മാറുകയായിരുന്നു പിന്നീട് ഈ കേസ്. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ തെളിവു കണ്ടെത്താൻ കഴിഞ്ഞില്ലെന്ന പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും റിപ്പോർട്ട് സിബിഐയും ഈ കേസിൽ ആവർത്തിച്ചു.
രാഷ്ട്രീയ ആയുധമാകുമെന്ന് പ്രതീക്ഷിച്ച സോളർ കമ്മിഷൻ റിപ്പോർട്ട് ഒരു ഘട്ടത്തിലും എൽഡിഎഫിന്റെ സഹായത്തിനെത്തിയില്ല. പൊതുപ്രവർത്തന രംഗത്ത് ഒരിക്കലും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ആരോപണങ്ങൾ നേരിട്ട ഉമ്മൻ ചാണ്ടിക്ക് വർഷങ്ങൾക്കുശേഷം ആരോപണങ്ങളുടെ മറനീക്കി പുറത്തു വരാനായി.
” ഞാനൊരു ദൈവ വിശ്വാസിയാണ്. ശരി ചെയ്താല്‍ നമുക്കൊരു ദോഷവും വരില്ലെന്നും തെറ്റു ചെയ്താല്‍ ശിക്ഷ കിട്ടുമെന്നും വിശ്വസിക്കുന്ന ആളാണ്. മന:സാക്ഷിയുടെ ബലത്തിലാണ് ഞാൻ പിടിച്ചു നില്‍ക്കുന്നത്.”
സോളാര്‍ പീഡനക്കേസ് കത്തിനിന്ന കാലത്ത് നിയമസഭയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പ്രസംഗിച്ച ഏതാനും വരികളാണിത്.
തനിക്കെതിരേയുള്ള കേസിന് സ്വന്തമായി അന്വേഷണ കമ്മീഷനെ വെച്ച് പതിന്നാല് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ഇരുന്നുകൊടുത്ത ഭരണാധികാരിയും ഉമ്മൻചാണ്ടിയായിരുന്നു.
സോളാര്‍ കേസില്‍ അന്നത്തെ പ്രതിപക്ഷം വളഞ്ഞിട്ടാക്രമിച്ചപ്പോഴും ഒപ്പം നിന്നവരെ തള്ളിപ്പറയാനോ കുരുതി കൊടുക്കാനോ ഉമ്മൻചാണ്ടിയെന്ന നേതാവ് തയ്യാറായിരുന്നില്ല.
പിന്നീട്, സോളാര്‍ പീഡന കേസില്‍ സിബിഐ കുറ്റമുക്തനാക്കിയപ്പോഴും അതിത ആഹ്ലാദമോ വേട്ടയാടപ്പെട്ടതിന്റെ വിഷമമോ പ്രകടിപ്പിക്കാൻ അദ്ദേഹം തയ്യാറായില്ല.
അന്വേഷണ ഫലത്തെപറ്റി ഒരു ഘട്ടത്തിലും ആശങ്ക ഉണ്ടായിരുന്നില്ലെന്നും സത്യം മൂടിവെക്കാൻ കഴിയില്ലെന്ന വിശ്വാസമുണ്ടായിരുന്നു വെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനങ്ങള്‍ക്കു മുന്നില്‍ തുറന്ന പുസ്തകമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജീവിതം. മനസ്സാക്ഷിയ്ക്കു നിരക്കാത്ത ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്ന് ഏത് വിവാദങ്ങള്‍ ഉയരുമ്ബോഴും അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും ഉറക്കെ തന്നെ പറയുകയും ചെയ്തു. എന്നും മനസാക്ഷിയുടെ കോടതിക്ക് മുന്നിലായിരുന്നു അദ്ദേഹം സ്വയം വിചാരണചെയ്യപ്പെട്ടിരുന്നത്.
ആ കോടതിയില്‍ കുറ്റവാളിയെ പോലെ തലകുനിച്ച് നില്‍ക്കരുതെന്നും അദ്ദേഹത്തിന് വാശിയുണ്ടായിരുന്നു. അതുതന്നെയാണ് കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാതെ വേട്ടയാടപ്പെട്ടപ്പോഴും ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിന് പിടിച്ചു നില്ക്കാൻ ബലം നല്‍കിയത്.
രാഷ്ട്രീയ ഗതിവിഗതികൾക്കപ്പുറം നിശ്ചയദാർഢ്യം കൊണ്ടും തന്മയത്വം കൊണ്ടും മാനുഷിക പരിഗണന കൊണ്ടും ജനമനസുകളിൽ ഇടം നേടിയ വ്യക്തിയായിരുന്നു കുഞ്ഞൂഞ്ഞ്. ആൾക്കൂട്ടത്തിൽ നിന്നും ഊർജം സംഭരിച്ച് ഒരു യുഗം ജീവിച്ചുതീർത്ത നേതാവ്.
ഇന്ന് ആ പ്രിയനേതാവിന്റെ മരണം കേരളക്കരയെ ആകെ ഇരുളിൽ വീഴ്ത്തുമ്പോഴും അദ്ദേഹം ബാക്കിവച്ചുപോയ മനുഷ്യത്വത്തിന്റെ ഒരുപിടി ശേഷിപ്പുകൾ തന്നെ ആ ജനകീയ നേതാവിനെ ഇനിയുള്ള കാലം ഓകത്തുവയ്ക്കാൻ ധാരാളമാണ്.
The post നനഞ്ഞ പടക്കമായി പോയ സോളർ പീഡന കേസിലും ആരോപണ നിഴലകറ്റി തളരാതെ നിന്ന പൊതുപ്രവര്ത്തകന്; മനസാക്ഷിയുടെ കോടതിയില്‍ വിചാരണ നേരിട്ട തികഞ്ഞ ദൈവ വിശ്വാസി ; ആൾക്കൂട്ടത്തിൽ നിന്നും ഊർജം സംഭരിച്ച് ഒരു യുഗം ജീവിച്ചുതീർത്ത പ്രിയ നേതാവിന്റെ മരണം കേരളക്കരയെ ആകെ ഇരുളിൽ വീഴ്ത്തുമ്പോഴും അദ്ദേഹം ബാക്കിവച്ചുപോയ മനുഷ്യത്വത്തിന്റെ ഒരുപിടി ശേഷിപ്പുകൾ തന്നെ ആ ജനകീയ നേതാവിനെ ഇനിയുള്ള കാലം ഓർത്തു വെയ്ക്കാൻ ധാരാളമാണ്…. appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]