
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലുണ്ടായ ബസ് അപകടത്തില്‍ പത്ത് പേർക്ക് പരിക്കേറ്റു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ ഷട്ടിൽ സർവീസ് നടത്തുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ 5.15-ഓടെയാണ് സംഭവം.
ടി 1 ടി 2 ടെർമിനുകൾക്കിടയിൽ സർവീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. സര്‍വീസിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തുണ്ടായിരുന്ന തൂണിൽ ഇടിക്കുകയായിരുന്നു. ഡ്രെെവർ ഉറങ്ങിയതാണ് അപകടകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതര്‍.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റാഫ് അടക്കം 17 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ രണ്ട് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ അഞ്ച് പേരെ ഡിസ്ചാർജ് ചെയ്തതായാണ് വിവരം. സംഭവത്തില്‍ കെംപെഗൗഡ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]